യൂത്ത് കോൺഗ്രസിൽ കൂട്ട അടി !..ഡീന്‍ കുര്യാക്കോസ്‌ നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കി; നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു

തൊടുപുഴ:യൂത്ത് കോൺഗ്രസിൽ കൂട്ട അടി .. ഡീന്‍ കുര്യാക്കോസ്‌ നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിഞ്ഞു . നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോൺഗ്രസിന്റെ തനി സ്വാഭാവം പുറത്തെടുത്ത പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണു സൂചന.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷസ്‌ഥാനത്തെച്ചൊല്ലി കൂട്ടയടി. മുന്‍ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ റോയി കെ. പൗലോസിന്റെയും ഡീന്‍ കുര്യാക്കോസിന്റെ അനുയായികളാണ്‌ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിലടിച്ചത്‌.
<br />തൊടുപുഴ മങ്ങാട്ടുകവല ബസ്‌ സ്‌റ്റാന്‍ഡ്‌ മൈതാനിയില്‍ ഇന്നലെ വൈകിട്ടു സ്വീകരണയോഗം തുടങ്ങിയത്‌ അടിയോടെയാണ്‌. youth congress -imgസ്വാഗതസംഘം ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ വി.ഇ. താജുദീനായിരുന്നു അധ്യക്ഷസ്‌ഥാനത്ത്‌. ഇത്‌ റോയിയുടെ അനുയായികളായ യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സാം ജേക്കബ്‌, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ടോണി, സംസ്‌ഥാന സെക്രട്ടറി മാത്യു.കെ.ജോണ്‍ (മാത്തുക്കുട്ടി), ഡി.സി.സി സെക്രട്ടറി ജിയോ മാത്യു, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി നിയാസ്‌ കൂരാപ്പിള്ളി എന്നിവര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന്‌ താജുദീനെ സാം ജേക്കബ്‌ കോളറില്‍ പിടിച്ചുയര്‍ത്തി. ഇതേ സമയം പിന്നില്‍നിന്നും മാത്തുക്കുട്ടി, താജുദീനെ അടിച്ചു. തുടര്‍ന്ന്‌ വേദിയിലും സദസിലും കൂട്ടയടിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേദിയുടെ വശത്തിരുന്ന മാത്തുക്കുട്ടിയെയും നിയാസിനെയും ജിയോയെയും കസേര വലിച്ച്‌ പുറത്തേക്കിട്ട്‌ ചിലര്‍ മര്‍ദിച്ചു. ഇവര്‍ ഒരുവിധത്തില്‍ രക്ഷപെട്ട്‌ വീണ്ടും സ്‌റ്റേജില്‍ കയറി. തുടര്‍ന്ന്‌ മറ്റു ചില നേതാക്കള്‍ ഇടപെട്ട്‌ തല്‍ക്കാലത്തേക്ക്‌ സംഘര്‍ഷം നിയന്ത്രിച്ചു. എന്നാല്‍, യോഗം സമാപിച്ച ശേഷം റോയി.കെ.പൗലോസിന്റെ അനുയായികളെ കൈകാര്യം ചെയ്യുമെന്നുറച്ച്‌ എതിര്‍പക്ഷക്കാര്‍ സംഘടിച്ചു. ഇതിനിടയില്‍ കെ.പി.സി.സിഎക്‌സിക്യൂട്ടീവംഗം സി.പി മാത്യു അടക്കമുള്ള ചില നേതാക്കള്‍ സ്‌ഥലം വിട്ടു. സ്വീകരണയോഗം അവസാനിച്ചതോടെ ഒരു സംഘം പ്രവര്‍ത്തകര്‍ വേദിയിയിലേക്ക്‌ ചാടിക്കയറി. പ്രശ്‌നമുണ്ടാക്കരുതെന്നു ഡീന്‍ കുര്യാക്കോസ്‌ പ്രവര്‍ത്തകരോടെ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരേ നടപടിയെടുക്കാമെന്നും പരസ്യമായി മാപ്പു പറയിക്കാമെന്നും ഡീന്‍ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. പിന്നീട്‌ പരസ്യമായി മാപ്പു പറഞ്ഞെങ്കിലും ഏതാനും പേര്‍ വേദിയിലേക്ക്‌ പാഞ്ഞെത്തി മാത്തുക്കുട്ടിയെയും സംഘത്തെയും അടിക്കാന്‍ ശ്രമിച്ചു.
ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫര്‍ഖാന്‍ മുഹമ്മദും ചേര്‍ന്ന്‌ ഇവരെ തടഞ്ഞു. മാത്തുക്കുട്ടിയെയും സാം ജേക്കബിനെയും കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാറില്‍ കയറി പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിച്ചു. പോലീസും ചില പ്രവര്‍ത്തകരും ചേര്‍ന്ന്‌ കാറിനു കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു.

Top