ആര്‍മി കാന്റീനിലെ പെപ്‌സിയില്‍ പൂപ്പലും നിറംമാറ്റവും; പെപ്‌സി കോളയ്ക്ക് ദേശിയ ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി : ആര്‍മി കാന്റീനില്‍ നിന്ന് വാങ്ങിയ പെപ്‌സി കോളയില്‍ പാടയും നിറമാറ്റവും കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്‌സിക്ക് നിരോധനം. ജനുവരി ഏഴിന് ഉല്‍പാദിപ്പിച്ച പെപ്‌സി നിരോധിച്ചതായി ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.ഡല്‍ഹിയിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.ആര്‍മി കാന്റീനില്‍ നിന്നാണ് യുവതി പെപ്‌സി വാങ്ങിയത്.

വാങ്ങിയ കോളയുടെ മുകളില്‍ പാട പോലെ കാണപ്പെട്ടതും, പെപ്‌സിയുടെ നിറം മാറ്റവും ശ്രദ്ധയില്‍ പെട്ടപ്പോള്‍ യുവതി ഇത് പരിശോധനയ്ക്കായി അയച്ചുകൊടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധനാ ഫലത്തില്‍ ദ്രാവകത്തില്‍ ഫംഗസ് ബാധ സ്ഥിതീകരിച്ചു.പരിശോധനാ ഫലം സഹിതം യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്ഈ ബാച്ചിലുള്ള എല്ലാ ബോട്ടിലുകളും പിന്‍വലിക്കവാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം പുറപ്പെടുവിച്ചത്.

ബി.എന്‍.5414 ബി.ഒ.7 എ എസ് ബാച്ചിലുള്ള എല്ലാ പെപ്‌സി ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്.തുടര്‍ പരിശോധനകളും നടന്നു വരികയാണെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ഡി.ശിവകുമാര്‍ അറിയിച്ചു.

Top