ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ ഈ വഴി നടക്കാന്‍ പാടില്ല; കാരണം ഇതാണ്…

ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വഴി നടക്കുന്നതില്‍ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ വിചിത്ര ആചാരവുമായി ഒരു ഗ്രാമം. അത് വേറെയെങ്ങുമല്ല ഇന്ത്യയില്‍ തന്നെ. ഇന്ത്യയിലെ ഇന്തോനോപ്പാള്‍ ബോര്‍ഡറിലെ പിത്തോറാഗര്‍ഹ് ജില്ലയിലെ സയില്‍ ഗ്രാമത്തിലെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഈ ദുരിതം നാളുകളായി പേറുന്നത്. ഇതുവരെ ഒരു മോചനം സാധ്യമായിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രാമത്തിലെ പ്രധാന ഇടത്തിലേക്ക് പോകുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്യം വിലക്കുന്നതിന് ഹേതുവായിരിക്കുന്നത്. ആര്‍ത്തവ സമയത്ത് ഒരു പെണ്‍കുട്ടിയോ സ്ത്രീയോ ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് പോകരുതെന്നാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ നട വഴിയാണ് ഗ്രാമത്തിലെ പ്രധാന പാത കടന്ന് പോകുന്നത്. മറ്റ് സമാന വഴികള്‍ ഒന്നും തന്നെ ഇല്ലെന്നാണ് അറിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിചിത്രാചാരം മൂലം ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ഭീമമായ സ്‌കൂള്‍ ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ഏകദേശം 80 ദിവസത്തോളം ഇവര്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ കഴിയുന്നില്ല എന്നാണ് അറിവ്. ഗ്രാമവാസികളുടെ ഈ വിചിത്ര മനോഭാവം മാറുന്നതിന് വേണ്ടി പിത്തേറാഗര്‍ഹിലുള്ള ഇന്റര്‍ കോളേജ് പ്രിന്‍സിപ്പള്‍ സി പി ജോളി മതിയാവോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള മൂന്നംഗ സംഘം സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ദുര്‍ഗതിയെപ്പറ്റി പഠിച്ച് ചീഫ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top