കൊച്ചി:പെരിയ കേസിൽ അട്ടിമറി നടക്കുന്നു . പോലീസിനെ മാറ്റകൊണ്ട് നേതാക്കളെ രക്ഷിക്കുവാനുള്ള നീക്കം ശക്തമായി . ഇതേതുടർന്ന് കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും.
നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു പറഞ്ഞ കൃപേഷിന്റെ പിതാവ് കൃഷ്ണന് കൊലയ്ക്കു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്തിയത് പുറത്തുനിന്നുവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം ആസൂത്രണം ചെയ്തത് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്റെ അറിവോടെയാണെന്ന് ശരത് ലാലിന്റെ പിതാവും പറഞ്ഞു.
അറസ്റ്റിലായ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനില്‍ കുറ്റമെല്ലാം ചുമത്തി രക്ഷപ്പെടാനുള്ള നീക്കമാണു പാര്‍ട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കേസിലെ യഥാര്‍ഥ പ്രതികളായ സിപിഎം നേതാക്കള്‍ അറസ്റ്റിലാവണമെങ്കില് സിബിഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.