
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ പര്‍വേസ് മുഷറഫാണെന്ന് യു എസ് മാധ്യമപ്രവര്ത്തകന്. ബേനസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളിലാണ് ഭൂട്ടോയുടെ കൊലയ്ക്കു പിന്നില്‍ മുന്‍ പാക് പ്രസിഡന്റും മുന്‍ സൈന്യാധിപനുമായ പര്‍വേസ് മുഷറഫിന്റെ പങ്ക് വ്യക്തമാക്കുന്നത്.യു എസ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക് സെയ്ഗെല്‍ ആണ് ബേനസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.പാകിസ്താനിലെ ജിയോ ടിവിയാണ് സെയ്ഗലിനെ ഉദ്ധരിച്ച് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
നാലു പേജടങ്ങുന്ന റിപ്പോര്‍ട്ടില്‍ സെയ്ഗല്‍ മുഷറഫിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ബേനസീര്‍ ഭൂട്ടോയെ കൊലാനുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ ഒരു അന്താരാഷ്ട്ര ഇന്‍ലിജന്‍സ് ഏജന്‍സി കണ്ടെത്തിയിരുന്നു. ഇതില്‍ മുഷറഫിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും മുഷറഫിനോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് ഭൂട്ടോ പറഞ്ഞതായും സെയ്ഗലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മരണസമയത്ത് ഭൂട്ടോയ്ക്കു നല്കിയ സുരക്ഷയില്‍ വീഴ്ചയുണ്ടെന്നും സെയ്ഗലിന്റെ അന്വേഷണത്തില്‍ ചൂണ്ടികാട്ടുന്നു.