ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിനെതിരായ ഹൈക്കോടതിയിലെ ഹർജി പരാതിക്കാർ തന്നെ പിൻവലിച്ചു: എതിർ വാദങ്ങൾ നിലനിൽക്കില്ലെന്ന കോടതിയുടെ ഉത്തരവിൽ ഭയന്ന് പരാതിക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: കോട്ടയം ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിനെതിരെ കോൺഗ്രസ് നേതാവ് ജെജി പാലക്കലോടിയുടെ അമ്മ രാജമ്മയും മറ്റ് അയൽവാസികളും ഹൈക്കോടതിയിൽ നൽകിയ ഹർജി , പരാതിക്കാർ തന്നെ പിൻവലിച്ചു. പരാതിക്കാർ ഉയർത്തിയ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് കണ്ടെത്തുകയും , കേസ് തള്ളി ഉത്തരവ് പുറപ്പെടുവിക്കും എന്ന സ്ഥിതി എത്തുകയും ചെയ്തതോടെയാണ് പരാതിക്കാർക്ക് സ്വയമേധയാ പരാതി പിൻവലിക്കേണ്ട അവസ്ഥ ഉണ്ടായത്. ജെജി പാലക്കലോടിയ്ക്കു വേണ്ടി അമ്മ രാജമ്മയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൺവൻഷൻ സെന്റർ ഉടമ ചെങ്ങന്നൂർ സ്വദേശി ഉമ്മൻ ഐപ്പ് സർക്കാരിന് നൽകിയ നിവേദനത്തിൽ ചീഫ് സെക്രട്ടറി വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.


ഫെബ്രുവരി ആറിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സർക്കാരിനു വേണ്ടി ഉമ്മൻ ഐപ്പിന്റെ കൺവൻഷൻ സെന്ററിനു വേണ്ടിയുള്ള അപേക്ഷയിൽ വാദം കേൾക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.ജെ ജോസ് പരാതി കേൾക്കരുത് എന്നും, പരാതി ചീഫ് സെക്രട്ടറി പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ, കോടതി ഇതിനെ അനുകൂലിച്ചില്ല. തദ്ദേശ സ്വയംഭരണ വകുപ്പിനു നൽകിയ പരാതി, വകുപ്പ് സെക്രട്ടറി തന്നെ കേൾക്കുന്നതാണ് കീഴ് വഴക്കം, ഇത് മറികടക്കാൻ സാധിക്കില്ലെന്നു കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് കോടതി പരാതി തള്ളിക്കളയും എന്ന സ്ഥിതിയെത്തിയതോടെ ഇവർ ഹർജി പിൻവലിക്കുകയായിരുന്നു.

ആധുനിക നിലവാരത്തിൽ പ്രവർത്തിക്കുന്ന കൺവൻഷൻ സെന്ററിനെതിരായ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത് വ്യവസായ അന്തരീക്ഷത്തെ തന്നെ തകർക്കുന്നതാണ്. ഈ സാഹചര്യത്തിൽ കൺവൻഷൻ സെന്ററിന്റെ പ്രവർത്തനം തുടരാനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് അത്യാവശ്യമാണ് .

Top