വ്യവസായം നശിപ്പിക്കൽ; ഈരയിൽക്കടവിലെ കൺവൻഷൻ സെന്ററിനു നേരെയുള്ള ആക്രമണം; ഇത് കേരള മോഡൽ..!

കോട്ടയം: നാട്ടുകാർക്ക് തൊഴിൽ നൽകാൻ എത്തുന്ന വ്യവസായികളെ എങ്ങിനെയൊക്കെ ദ്രോഹിക്കാം. തൊഴിൽ നൽകാനെത്തുന്നവരെ തൊഴിച്ചോടിക്കുന്ന കേരള മോഡലിന് ഒരു ഉദാത്ത മാതൃക കോട്ടയത്തുണ്ട്. ഇതിനായി മറ്റെങ്ങും പോകേണ്ട. ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിന്റെ തുടക്കത്തിൽ തന്നെയുള്ള ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലേയ്ക്കു മാത്രം എത്തിയാൽ മതി. ഒരു രാഷ്ട്രീയക്കാരൻ, തന്റെ ഇഷ്ടത്തിന്, താൻ നിശ്ചയിക്കുന്ന വിലയ്ക്ക്, താൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം സ്ഥലം ഈ വ്യവസായി വാങ്ങണമെന്ന് ശഠിക്കുകയായിരുന്നു.

ഈ സ്ഥലം വാങ്ങാൻ തയ്യാറാകാത്തതിന്റെ പേരിലാണ് വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട പണം നാട്ടിൽ നിക്ഷേപിച്ച പ്രവാസി മലയാളിയെ അധികാര കേന്ദ്രങ്ങൾ നെട്ടോട്ടം ഓടിക്കുന്നത്. കണ്ണൂർ ആന്തൂരിൽ പ്രവാസിയായ വ്യവസായിയുടെ രക്തം കുടിച്ചിട്ടും രാഷ്ട്രീയ – ഉദ്യോഗസ്ഥ മേധാവികളുടെ കൊതിതീരുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ചെങ്ങന്നൂർ സ്വദേശിയായ പ്രവാസിയും വിദേശത്ത് നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ ഉമ്മൻ ഐപ്പ് എന്ന വ്യവസായി പത്തു വർഷം മുൻപാണ് ഈരയിൽക്കടവിലെ പ്ലൈവുഡ് ഫാക്ടറിയുടെ സ്ഥലം വാങ്ങുന്നത്. ഇവിടെ അന്താരാഷ്ട്ര നിലവാരത്തിൽ, ആധുനിക സൗകര്യങ്ങളോടെയുള്ള കൺവൻഷൻ സെന്റർ മാസങ്ങൾക്കു മുൻപ് ഇദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. 65 വർഷം മുൻപ്, കെട്ടിട നമ്പരുള്ള, പ്ലൈവുഡ് ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലം, ഈ സ്ഥലത്ത് പുതിയ നിർമ്മാണം നടത്താൻ നഗരസഭയിൽ അപേക്ഷ നൽകിയ വ്യവസായിക്ക് നേരിടേണ്ടി വന്നത് ചുവപ്പുനാടകളുടെ കടുങ്കെട്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ എമർജിംങ് കേരള പദ്ധതി വഴി അപേക്ഷ നൽകിയ പദ്ധതി കടുംകെട്ടിട്ടു പൂട്ടാൻ മുന്നിൽ നിന്നത് ഒരു കോൺഗ്രസ് നേതാവായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയും മുൻ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റുമായ ജെജി പാലക്കലോടിയാണ് വ്യവസായിക്ക് എതിരെ രംഗത്ത് വന്നത്.

താൻ ഇപ്പോൾ താമസിക്കുന്നതും , ആൽബർട്ട് ജോണിന്റെ പേരിലുള്ള വീടും , ഇത് ഇരിക്കുന്ന പ്രദീപ് ജോണിന്റെ പേരിലുള്ള ഏഴേ മുക്കാൽ സെന്റ് സ്ഥലവും ഒന്നരക്കോടി രൂപയ്ക്കു വാങ്ങിയെങ്കിൽ മാത്രമേ ആൻസ് കൺവൻഷൻ സെന്ററിനെ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന നിലപാടാണ് ജെജിയും സംഘവും സ്വീകരിച്ചിരുന്നത്.
അപേക്ഷ എല്ലാം അംഗീകരിച്ച് റെഗുലൈസേഷൻ ഓർഡർ സർക്കാർ പാസാക്കുകയും , ഇതിനുള്ള ഫീസ് സർക്കാരിലും നഗരസഭയിലും അയ്ക്കുകയും ചെയ്തു. എന്നിട്ടും , കൺവൻഷൻ സെന്ററിനെതിരെ കൗൺസിലിലെ ചില അംഗങ്ങൾ പെരുവിരലിൽ ഉയർന്നു നിന്നു, വ്യവസായിക്ക് എതിരെ. ലക്ഷ്യം ഒന്നു മാത്രം, തങ്ങളുടെ പ്രിയപ്പെട്ടവനായ രാഷ്ട്രീയക്കാരന് അനഭിമതനായ വ്യവസായി കോട്ടയത്ത് സ്ഥാപനം കെട്ടിപ്പൊക്കേണ്ട. മറ്റു ചിലരാകട്ടെ കോടതിയെ സമീപിച്ച് , കൺവൻഷൻ സെന്റർ പൂട്ടിയ്ക്കാൻ വഴി നോക്കി.

ഇതിലും വലിയ കടമ്പകൾ മറികടന്നിട്ടുള്ള വ്യവസായിയ ഐപ്പ് വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായിരുന്നില്ല. സർക്കാരിനെയും, കോടതിയെയും സമീപിച്ച് തന്റെ ലോകോത്തര നിലവാരത്തിലുള്ള കൺവൻഷൻ സെന്ററിന് അനുവാദം നേടിയെടുത്തു. സംസ്ഥാന സർക്കാർ കൺവൻഷൻ സെന്ററിന് അനുവാദം നൽകിയെങ്കിലും അയൽവാസികളായ ഒരു സംഘം ഇപ്പോഴും ഇദ്ദേഹത്തിനെതിരെ പോരാട്ടം തുടരുകയാണ്.
കോട്ടയം നഗരത്തിലെ മറ്റ് അനധികൃത നിർമ്മാണങ്ങളോട് കണ്ണടച്ച് ഇരുട്ടാക്കുന്ന നഗരസഭ അധികൃതർ അൻസിനെതിരെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്തി നടപടി എടുക്കുകയാണ്.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം സർക്കാർ , രണ്ടു കുട്ടരെയും ജനുവരി 23 ന് അസി.ചീഫ് സെക്രട്ടറി വിളിച്ചു വരുത്തി വാദങ്ങൾ കേട്ടിരുന്നു. ഫെബ്രുവരി ആറിന് അന്തിമവാദത്തിനായി ഇരുകൂട്ടരെയും ചീഫ് സെക്രട്ടറി വിളിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ നിയമപോരാട്ടം തുടരുന്നതിനു തന്നെയാണ് ഉമ്മൻഐപ്പിന്റെയും തീരുമാനം. വ്യവസായികൾക്ക് മാതൃകയാകുന്ന പോരാട്ടം നടത്തി, ആൻസ് കൺവൻഷൻ സെന്റർ ഊർജസ്വലമായി പ്രവർത്തിപ്പിക്കും എന്നു തന്നെയാണ് ഇദ്ദേഹത്തിന്റെ ഉറച്ച നിലപാട്.

Top