പിസി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ജോര്‍ജ്ജിന്റെ എംഎല്‍എ സ്ഥാനം പോകും?

കൊച്ചി: കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കറുടെ തുടര്‍നടപടിക്കെതിരെ പിസി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് നടപടി തുടരാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തള്ളിയതിനെയാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.ആയതിനാല്‍ പിസി ജോര്‍ജ്ജിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം നല്‍കിയ പരാതി നേരത്തെ നിയമസഭ സ്പീക്കര്‍ സ്വീകരിച്ചിരുന്നു. പരാതി സ്വീകരിയ്ക്കരുത് എന്ന ജോര്‍ജ്ജിന്റെ ആവശ്യം തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ ചീഫ് വിപ്പ് ആയ തോമസ് ഉണ്യാടന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതി ക്രമപ്രകാരം അല്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ വാദം. എന്നാല്‍ ഇക്കാര്യം പരിഗണിയ്ക്കാന്‍ ഹൈക്കോടതിയും തയ്യാറായില്ല.

നിയമസഭ സ്പീക്കറുടെ പരിഗണനയില്‍ ഇരിയ്ക്കുന്ന ഒരുകാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമസഭാംഗത്തിന്റെ പരാതിയില്‍ നടപടിയെടുക്കേണ്ടത് സ്പീക്കര്‍ തന്നെയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. എന്തായാലും പിസി ജോര്‍ജ്ജിന് ഇനി എത്രനാള്‍ എംഎല്‍എ സ്ഥാനത്ത് ഇരിയ്ക്കാനാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത സിറ്റിംഗില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ജോര്‍ജിനും എതിര്‍കക്ഷിയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പിസി ജോര്‍ജ്ജിന് അനുകൂലമായ തീരുമാനം സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പരാതി ഗൗരവമുള്ളതാണെന്നും എന്നാല്‍ സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ആണ് വിധി പ്രസ്താവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top