പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന.പെട്രോളിനു ലീറ്ററിന് ഒരു പൈസയും ഡീസലിനു 44 പൈസയും വര്‍ധിപ്പിച്ചു. ഏപ്രിലിലെ രണ്ടാമത്തെ വിലവര്‍ധനയായിരുന്നു ഇന്നലത്തേത്. പുതിയ നിരക്ക് ഞായറാഴ്ച അര്‍ധരാത്രി മുതൽ നിലവില്‍വന്നു. ഏപ്രില്‍ 16ന് പെട്രോളിനു ലീറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.

Top