തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു.മൗനത്തോടെ കേന്ദ്ര സർക്കാർ.

ന്യൂഡൽഹി : തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ പെട്രോളിന് 48 പൈസ വർധിപ്പിച്ച് ലിറ്ററിന് 76.26 രൂപയാണ് വില. ഡീസലിന് 59 പൈസ ഉയർത്തി 74.62 രൂപയാണ് നിരക്ക്. ദേശീയ തലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില 62 പൈസയും ഡീസൽ 64 പൈസയും ഉയർത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ കൂടി 77.75 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 42 പൈസ ഉയർന്ന് 71.80 രൂപയായി. കോഴിക്കോട് പെട്രോളിന് 48 പൈസ കൂടി 76.87 രൂപയും ഡീസലിന് 55 പൈസ ഉയർന്ന് 71.10 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ ഉയർന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയർന്ന് 70.48 രൂപയാണ് ഇന്നത്തെ നിരക്ക്.

കോവിഡ് മഹാമാരിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടര്‍ച്ചയായ ഒമ്പതാം ദിവസത്തിലേക്കാണ് . ഡല്‍ഹിയില്‍ പെട്രോളിന് 48 പൈസ വര്‍ദ്ധിപ്പിച്ച് ലിറ്ററിന് 76.26 രൂപയാണ് വില. ഡീസലിന് 59 പൈസ ഉയര്‍ത്തി 74.62 രൂപയാണ് നിരക്ക്. ദേശീയ തലസ്ഥാനത്ത് ഇന്നലെ പെട്രോള്‍ വില 62 പൈസയും ഡീസല്‍ 64 പൈസയും ഉയര്‍ത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 39 പൈസ കൂടി 77.75 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 42 പൈസ ഉയര്‍ന്ന് 71.80 രൂപയായി. കോഴിക്കോട് പെട്രോളിന് 48 പൈസ കൂടി 76.87 രൂപയും ഡീസലിന് 55 പൈസ ഉയര്‍ന്ന് 71.10 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന് 39 പൈസ ഉയര്‍ന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയര്‍ന്ന് 70.48 രൂപയാണ് ഇന്നത്തെ നിരക്ക്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴാണ് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വിലവര്‍ധന. ചില്ലറപൈസ വച്ച് ദിവസവുമുണ്ടാകുന്ന വര്‍ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ ഒരാഴ്ചയ്ക്കിടെ ഇന്ധനവിലയില്‍ തുടര്‍ച്ചയായി കൂടുന്നത് സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.

ലോക്ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 40 ഡോളറില്‍നിന്ന് 38 ഡോളറായിട്ടും വില വര്‍ധനവ് തുടരുകയാണ്.

Top