കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗത തടസം ഉണ്ടായതായി ആരോപിച്ച് നടൻ ജോജു ജോർജ് നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. കൊച്ചി വൈറ്റിലയ- ഇടപ്പള്ളി ദേശീയ പാതയിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ ധർണ. ഈ സമയത്താണ് ഇതുവഴി നടനും നിർമ്മാതാവുമായ ജോജു ജോർജ് സ്ഥലത്ത് എത്തിയത്. റോഡിൽ ഗതാഗതം തടസപ്പെടുകയും, നൂറുകണക്കിന് യാത്രക്കാർ ഇവിടെ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോജു ക്ഷുഭിതനായി രംഗത്ത് ഇറങ്ങിയത്. തുടർന്നു, ജോജു കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും ക്ഷുഭിതരായി രംഗത്ത് എത്തിയത്.
പ്രതിഷേധത്തെ തുടർന്നു കോൺഗ്രസ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ച് മടങ്ങി. എന്നാൽ, നടൻ ജോജു വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതായും, മദ്യപിച്ച് ബഹളമുണ്ടാക്കിയതായും ആരോപിച്ച് ഡിസിസി രംഗത്ത് എത്തി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ തന്റെ കൈഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് തല്ലിത്തകർത്തത്. കോൺഗ്രസ് പ്രവർത്തകർ മനപൂർവം ഗതാഗതം തടസമുണ്ടാക്കിയതായും ജോജുവും ആരോപിച്ചു. എന്നാൽ, കോൺഗ്രസ് പ്രവർത്തകർക്ക് സമരം നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. സമരം ഇത്രത്തോളം നീളുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
നഗരമധ്യത്തിൽ കോൺഗ്രസ് സമരത്തിനിടെ സംഘർഷമുണ്ടാക്കിയ നടൻ ജോജുവിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ്. നടൻ ജോജു ജോർജ് മദ്യപിച്ചിരുന്നതായി ആരോപിച്ച് രംഗത്ത് എത്തിയ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ, ജോജുവിനെതിരെ കടുത്ത നടപടി വേണമെന്നും ആരോപിച്ച് രംഗത്ത് എത്തി.
ജോജുവിനെതിരെ നടപടി വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ആവശ്യപ്പെട്ടത്. ജോജുവിനെതിരെ കടുത്ത ഭാഷയിൽ വിമർശനവും കെ സുധാകരൻ ഉന്നയിച്ചു.
ജോജു ഗുണ്ടയെ പോലെ പെരുമാറിയത്. വനിതാ പ്രവർത്തകരോട് മോശമായി സംസാരിച്ചു. ജാജുവിനെതിരെ നടപടി വേണം. ഇല്ലെങ്കിൽ അതിശക്തമായ സമരം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സമരത്തിനായി നേരത്തെ മുൻകൂട്ടി അനുമതി വാങ്ങിയാണ് സമരം നടത്തിയതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ. ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. താൻ മദ്യപിച്ചിട്ടില്ലെന്നും തന്നെ രക്ഷപെടുത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണ് എന്നും ജോജു ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.