എണ്ണവിലയില്‍ എക്സൈസ് തീരുവ കുറച്ചതിന്റെ നേട്ടം ഒരു മാസം പോലും ലഭിച്ചില്ല. കഴിഞ്ഞ മാസം നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചത്. ലിറ്ററിന് രണ്ടുരൂപയുടെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ഇതിനുശേഷം അഞ്ചുദിവസം ഇന്ധനവില ഉയരാത നിന്നു. എന്നാല്‍ ഒരുമാസത്തിനിടെ ഒന്നര രൂപയില്‍ അധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധമാണ് വില വര്‍ദ്ധനവുണ്ടാകുന്നത്. ദിവസവും രണ്ട്, അഞ്ച്, പത്ത് പെസകളായി വര്‍ധനവുണ്ടാകുകയാണ്.
ഇന്നലെ മാത്രം പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് വര്‍ധിച്ചത്. ഈ നില തുടര്‍ന്നാല്‍ എക്സൈസ് തീരുവ ഒഴിവാക്കും മുമ്പ് തന്നെ മുമ്പത്തെ നിലയിലേക്ക് ഇന്ധനവില വൈകാതെ എത്തിയേക്കും. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ വിലവര്‍ദ്ധനവ് അനിയന്ത്രിതമാകുമെന്നാണ് സൂചന.