സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ തീരുമാനം; കമ്പനികള്‍ക്ക് ഏഴ് ശതമാനം വില വര്‍ദ്ധിപ്പിച്ച് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍തീരുമാനം. വ്യാഴാഴ്ച മുതല്‍ വില കൂടും. ജനപ്രിയ ബ്രാന്റുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 30 രൂപ മുതല്‍ 80 രൂപയുടെ വരെ വര്‍ദ്ധനയുണ്ടാവും. പ്രീമിയം ഇനങ്ങളുടെ വിലയില്‍ ഇതിലും കൂടിയ വര്‍ദ്ധന ഉണ്ടാകും. മദ്യകമ്പനികള്‍ക്ക് എഴുശതമാനം വില വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മദ്യവില കൂടുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതുമൂലം വരുമാനത്തില്‍ വന്ന കുറവ് നികത്താന്‍ കഴിഞ്ഞ വര്‍ഷം ബെവ്‌കോ മദ്യവില കൂട്ടിയിരുന്നു.

2011 ലാണ് മദ്യ കമ്പനികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ ഒടുവില്‍ വില കൂട്ടി നല്‍കിയത്. കുറെ വര്‍ഷങ്ങളായി വിലകൂട്ടണമെന്ന ആവശ്യം കമ്പനികള്‍ ഉന്നയിച്ചിരുന്നു. 100 മദ്യ കമ്പനികളാണ് ബെവ്‌കോയുമായി മദ്യം നല്‍കാനുള്ള കരാറിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം 120 കമ്പനികള്‍ ടെണ്ടര്‍ നല്‍കാനെത്തി. കരാര്‍ പ്രകാരം ഓരോ ഇനത്തിനും നിശ്ചയിക്കുന്ന വിലയും(ലാന്‍ഡിംഗ് പ്രൈസ്) അതിനൊപ്പം 200 ശതമാനത്തോളം നികുതിയും ഉള്‍പ്പെടുന്നതാണ് ചില്ലറ വില്‍പ്പന ശാലകളിലെ വില.ഈ വിലയ്‌ക്കൊപ്പം വീണ്ടും മാര്‍ജിനിട്ടാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.വില വര്‍ദ്ധനയോടെ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ പ്രതിദിനം 34 മുതല്‍ 35 കോടി വരെയാണ് ബെവകോയുടെ വിറ്രുവരവ്. ചില്ലറ വില്പനശാലകള്‍വഴിയുള്ള വരുമാനം28 കോടിയോളം വരും.വെയര്‍ ഹൗസുകളില്‍ നിന്ന് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മൊത്തവില്പനവഴി 67 കോടി കിട്ടും.201617 വര്‍ഷത്തെ വാര്‍ഷിക വരുമാനം 12,137 കോടിയായിരുന്നു.

Top