മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തതായി സൂചന

മലപ്പുറം : മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്. മുന്‍പ് നടന്ന പരിശോധനകളുടെ തുടര്‍ച്ചയായാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്.

Read also: ചെരുപ്പ്‌കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; സൗജന്യമായി കോഴിക്കുഞ്ഞിനെ നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിന് മര്‍ദ്ദനം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാല് പേരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടന്നു. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

Top