താനൂരിൽ അപകടത്തിൽപ്പെട്ട പെട്രോൾ ടാങ്കർ ലോറിയുടെ ചോർച്ച അടച്ചു. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന നടപടി പുരോഗിക്കുകയാണ്. പൊലീസും ഫയർയൂണിറ്റും സ്ഥലത്തുണ്ട്. അപകട സാധ്യത ഒഴിവായതായി പൊലീസ് അറിയിച്ചു.താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
താനൂർ നഗരത്തിൽവച്ചാണ് ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡിൽ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഫയർഎഞ്ചിനുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.പ്രദേശത്തെ മുഴുവൻ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.