ചികിത്സ കഴിഞ്ഞു, പിണറായി തിരിച്ചെത്തി; ഇനി വിശ്രമമില്ലാത്ത നാളുകള്‍

തിരുവനന്തപുരം: ഈ മാസം രണ്ടിന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മൂന്നാഴ്ച മുന്‍പാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇനി നവകേരള നിര്‍മ്മാണത്തിനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയും കേരളത്തിനൊപ്പം ഉണ്ടാകും.

അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിണറായി കേരളത്തില്‍ തിരിച്ചെത്തിയത്.മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്ന അഭ്യര്‍ഥനയും അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ പിണറായി വച്ചിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top