‘പിണറായി ചിരിക്കാന്‍ പഠിച്ചു കേരളം അദ്ധേഹത്തെ കേള്‍ക്കാനും’.നവകേരള മാര്‍ച്ചില്‍ കാണാനാകുന്നത് ഭാവി മുഖ്യമന്ത്രിയുടെ ഡ്രസ്സ് റിഹേസല്‍.

കൊച്ചി:”നുമ്മടെ പിണറായി അതാടി ചിരിക്കുന്ന്”നവകേരള മാര്‍ച്ച് കൊച്ചിയിലെത്തിയപ്പോള്‍ അദ്ഭുതത്തോടെ പിണറായിയുടെ ചിരിയെ കുറിച്ച് കമന്റ് പറയുന്ന മത്സ്യ തൊഴിലാളികളായ സ്ത്രീകളെ ശ്രദ്ധിച്ചു.ആ മുഖങ്ങളില്‍ കാണാനായത് ഒരേസമയം അത്ഭുതവും അതിരില്ലാത്ത സന്തോഷവും.ഒരിക്കലും ചിരിക്കാത്ത ”ക്രൂരനായ കമ്യുണിസ്റ്റ്”.മാധ്യമങ്ങളും അദ്ധേഹത്തിന്റെ എതിരാളികളും എപ്പോഴും പിണറായി എന്ന സംഘാടകനെ വിമര്‍ശിക്കാന്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത് ഈ രൂപഭാവം തന്നെയാണ്.

 

ശരിയാണ് മനസില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊരാളായി വെളുക്കെ ചിരിക്കാന്‍ പിണറായിക്ക് അറിയില്ല.പക്ഷെ പണ്ടും പിണറായി ചിരിച്ചിരുന്നു.ആവശ്യത്തിന് മാത്രം.സംഘടന നേതാവില്‍ നിന്ന് ഭാവി മുഖ്യമന്ത്രിയിലേക്കുള്ള ഘട്ടം ഘട്ടമായ പരിണാമമാണ് പിണറായിയുടെ ജാഥയില്‍ ഇപ്പോള്‍ കാണാനാകുന്നത്.

 

കഴിഞ്ഞ തവണ നവകേരള മാര്‍ച്ച് നടത്തുമ്പോഴുള്ള പിണറായിയെ അല്ല 2016ലെ നവകേരള മാര്‍ച്ചില്‍ കാണുന്നത്.പ്രവര്‍ത്തകരും പൊതുസമൂഹവുമായി കൃത്യമായി സംവദിക്കുന്നു.മനുഷ്യന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയം ചിലവഴിക്കുന്നു.മാര്‍ച്ചിന്റെ ഓരോ ദിവസത്തേ പ്രയാണം ആരാംഭിക്കുന്നതിന് മുന്‍പ് തന്നെ അദ്ധേഹത്തെ കാണാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിയിരിക്കും.pinariനവകേരളമാര്‍ച്ച് ഒറ്റപ്പാലത്തെത്തിയപ്പോള്‍ പ്രശസ്ത സോപാന സംഗീതഞ്ജന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ നാടിന്റെ പൊതുപ്രശ്‌നങ്ങള്‍ ഭാവിമുഖ്യമന്ത്രിക്ക് മുന്‍പില്‍ വെയ്ക്കുന്നു എന്ന മുഖവുരയോടെയാണ് പറഞ്ഞു തുടങ്ങിയത്.സാധാരണ ഇത്തരം വാക്കുകളെ ”ലൂസ് ടോക്ക്”മാത്രമായി കാണുന്ന പിണറായി പക്ഷേ ഹരിഗോവിന്ദനോട് ചെറുതായൊന്ന് പുഞ്ചിരിച്ചതും ശ്രദ്ധേയമായി.മാര്‍ച്ച് എത്തുന്ന സ്ഥലങ്ങളിലെ പ്രധാന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും പിണറായി വിജയന്‍ സമയം കണ്ടെത്തുന്നുണ്ട്.
ഇതൊക്കെ മുന്‍പ് നടത്തിയ ജാഥകളില്‍ നിന്ന് നവകേരളമാര്‍ച്ചിനെ വ്യത്യസ്തമാക്കുന്നു.ഇപ്പോള്‍ പിണറായി സംസ്ഥാന സെക്രട്ടറി അല്ല എന്നതും ശ്രദ്ധേയമാണ്.pinarai 4

മാര്‍ച്ച് തൃശൂരെത്തിയപ്പോള്‍ ഭിന്നശേഷിയുള്ളവരുടെ സ്‌കൂള്‍ സന്ദര്‍ശിച്ച പിണറായിയോട് അവിടുത്തെ ഒരു കുട്ടി ”സാര്‍ ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നത്” എന്ന് ചോദിച്ചപ്പോള്‍ പിണറായിയും ഒപ്പമുണ്ടായിരുന്നവരും പൊട്ടിചിരിച്ച് പോയി.അതൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്ന മറുപടി നല്‍കിയാണ് അദ്ധേഹം തടിതപ്പിയത്.പഴയ കാര്‍ക്കശ്യക്കാരന്റെ റോളില്‍ നിന്ന് ജനകീയ നേതാവായി പിണറായി പരിണമിക്കുന്നതാണ് മാര്‍ച്ചില്‍ കാണുന്നത്.മുന്‍ ജാഥകളെ അപേക്ഷിച്ച് വലിയ ജനമുന്നേറ്റവും നവകേരള മാര്‍ച്ചില്‍ പ്രകടമാണ്.യുഡിഎഫിന്റെ ശക്തികേന്ദ്രമായ പല മണ്ഡലങ്ങളിലും ഊഷ്മളമായ വരവേല്‍പ്പാണ് പിണറായിക്ക് ലഭിക്കുന്നത്.കഴിഞ്ഞ ദിവസം കോതമംഗലത്ത് കണ്ട ജനകൂട്ടം ആരേയും ഞെട്ടിക്കുന്നതാണ്.കേരളകോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സിനും ശക്തമായ സ്വാധീനമുള്ള ഇവിടെ നവകേരളമാര്‍ച്ചിനെ സ്വീകരിക്കാനെത്തിയ ജനത്തെ കണ്ട് ജാഥാക്യാപ്റ്റന്‍ പോലും ഒരുനിമിഷം അന്തംവിട്ട് പോയത്രെ.രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായതും യുഡിഎഫ് ഇറക്കിയ ലാവ്‌ലിന്‍ കേസ് വിചാരിച്ച പോലെ ഏശാതിരുന്നതും അദ്ധേഹത്തിന് വലിയ നേട്ടമായി.സരിതയും സോളാറും കത്തി നില്‍ക്കുമ്പോള്‍ ദിവസേനെയുള്ള പിണറായിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ കൊടുക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിലും പിണറായി വിജയന്റെ ജനസ്വാധീനം വര്‍ദ്ധിച്ചെന്നാണ് പോലീസും വിലയിരുത്തുന്നത്.മീഡിയ മാനേജ്‌മെന്റിലും പിണറായി ഇപ്പോള്‍ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്.വളരെ സഹിഷ്ണുതയോടെയാണ് അദ്ധേഹം മാധ്യമപ്രവര്‍ത്തകരുടെ ഒരോ ചോദ്യങ്ങള്ക്കും മറുപടി നല്‍കുന്നത്.
വികസനപ്രശ്‌നങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും കൃത്യമായി വിശകലനം ചെയ്യുന്ന പിണറായി നവകേരള മാര്‍ച്ചിലൂടെ അടിവരയിടുന്നതും ഭാവികേരളത്തിന്റെ നായകന്‍ താന്‍ തന്നെയാണെന്നാണ്.

Top