കൊച്ചി:ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത് കോൺഗ്രസ്. അന്ന് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി . സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം വലതുപക്ഷ മാധ്യമങ്ങൾ മഹത്വവത്‌കരിക്കുന്നു. ഇതുവരെ ചെയ്‌ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുന്നു.
പാണക്കാട് പോയി രണ്ടുവാക്ക് പറഞ്ഞാൽ അതിനുള്ള അമർഷം തീരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി.പാലക്കാട് പൊതുവേ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും മഹാ ഭൂരിപക്ഷം വോട്ടർമാരും ആ മാറ്റം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷ ക്യാമ്പ് എത്തിപ്പെട്ട ഗതികേടാണ് കാണിക്കുന്നത്, വിഡി സതീശൻ അവസരവാദ നിലപാടിലൂടെ നാടിൻ്റെ അന്തരീക്ഷം മാറ്റിമറിക്കാമെന്ന് കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ദിവസം അയാളെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നത് ജാള്യത മറച്ച് വെക്കാൻ വേണ്ടിയാണ്. നമ്മുടെ നാട്ടിൽ എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന് സംഭവത്തിന് ശേഷമാണ് മനസിലായത്.
ഇപി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഞങ്ങൾ തള്ളിയതാണ്, പരിഹാസ്യമായ കാര്യമാണ്.ചേലക്കര ഉപാതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ആണ് ആ വാർത്ത പുറത്തു വന്നത്. ബോധപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കുന്നു,ആക്ഷേപങ്ങൾ കെട്ടിച്ചമച്ചു വാർത്തയാക്കുന്നു,പാലക്കാട് മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.