ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ഫാസിസ്റ്റ് രീതി; വേണ്ടി വന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന തരത്തില്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആ വീഡിയോ നിയമവിരുധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ അഫ്‌സ്പ (പ്രത്യേക സൈനികാവകാശ നിയമം) യുടെ ആവശ്യമില്ല. ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരും. ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ബാധത്യയാണ്. അതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ആരോപണത്തില്‍ ബിജെപി മാപ്പു പറയണം. ഗവര്‍ണറുടെ പ്രവൃത്തികള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാകണമെന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ല.

അഫ്‌സ്പ പോലൊരു നിയമത്തിന്റെ ആവശ്യം കേരളത്തിലില്ല. ജനാധിപത്യവിരുദ്ധമായ നിയമമാണത്. മണിപ്പൂരിലും മറ്റും ആ നിയമം നടപ്പിലാക്കിയതു മൂലമുണ്ടായ ദുരിതങ്ങള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായതായി പ്രതിപക്ഷം ആരോപിച്ചു. കൊലപാതകങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

Top