കൊച്ചി: വീര പരിവേഷത്തിൽ ദേശീയ താരമായി പിണറായി വിജയൻ .സംഘപരിവാറിനെയും ബിജെപിയെയും നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് കേരള മുഖ്യമന്ത്രി കത്തിക്കയറുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പിണറായി വിജയനെ അവതരിപ്പിക്കുന്നത് വീര പരിവേഷത്തിലാണ് അവതരിപ്പിക്കുന്നത്.ഇത് നാല്‍പത്തിയഞ്ച് ഇഞ്ച് നെഞ്ചു വിരിവല്ല. ഇരട്ടച്ചങ്കാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ കത്തിക്കയറിയപ്പോള്‍ അതിന് ഈ തടി പോരെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി. പിന്നാലെ വാവിട്ട വാക്ക് തിരിച്ചെടുത്ത് ബിജെപിയും താഴുകയായിരുന്നു .
ബംഗാളും, ത്രിപുരയും കൈവിട്ടെങ്കിലും കേരളത്തിന്റെ ചോരച്ചെങ്കൊടി ബിജെപിയുടെ മുഖ്യ ശത്രു തന്നെ. കേരളത്തില്‍ നിന്നുയരുന്ന ചെറുതീപ്പൊരികള്‍ പലപ്പോഴും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഇന്ത്യയില്‍ ആളിക്കത്താറുണ്ട്. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളികളും തിരിച്ചടികളും ബിജെപിയെ ദേശീയ തലത്തില്‍ ഒട്ടൊന്നുമല്ല അലട്ടുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ മുമ്പ് ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ പിണറായി വിജയനാണ് ദേശീയതാരം.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ധാരാളം ആര്‍എസ്എസ് , ബി.ജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു ദേശീയ തലത്തില്‍ പിണറായിക്കെതിരെ ബി.ജെപി നീക്കം നടത്തി. കേരളത്തിന് പുറത്ത് പിണറായിയെ കാലു കുത്തിക്കില്ലെന്ന് ശപഥം ചെയ്തു. എന്നാല്‍ മംഗലാപുരത്തെ പിണറായിയുടെ ധീര പ്രസംഗം കാവിപ്പടയെ തളര്‍ത്തി. അന്നു മുതല്‍ സംഘ പരിവാറും പിണറായിയും നേര്‍ക്കുനേരായി പോര്. പിന്നീട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പാലക്കാട് ഒരു എയ്ഡഡ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കി വീണ്ടും സംഘപരിവാറിനെ പിണറായി ഞെട്ടിച്ചു. വിലക്കു ലംഘിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുത്തു.
പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തെ വീണ്ടും തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രവും ബിജെപിയും കാണിക്കുന്നതെന്ന തുറന്ന നിലപാടുമായി പിന്നെയും പിണറായി പൊരുതി. ഒടുവില്‍ ശബരിമലയില്‍ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചു. വെല്ലുവിളിയില്‍ മുന്നില്‍ വന്നതും വമ്പന്‍ തന്നെ സാക്ഷാല്‍ അമിത്ഷാ ഈ പോര് തുടരുന്നതിനിടയില്‍ മൂവായിരത്തി അഞ്ഞൂറിലധികം സംഘപരിവാര്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത് പിണറായി കാട്ടുന്ന ഈ നെഞ്ചുറപ്പിനു മുന്നില്‍ അമിത് ഷായുടെ വെടിയേല്‍ക്കുമോ? ഒടുവില്‍ ഗത്യന്തരമില്ലാതെ ബിജെപി ദേശീയാധ്യക്ഷനെ കണ്ണൂരിലിറക്കിയ കളി വിജയിക്കുമോ?
സംഘപരിവാറിനെതിരെ പിണറായിയുടെ ഈ തുറന്ന യുദ്ധം അക്ഷരാര്‍ത്ഥത്തില്‍ ഉറ്റു നോക്കുകയാണ് ദേശീയ മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും. വ്യക്തമായ നിലപാടില്ലാതെ കോണ്‍ഗ്രസ് കുഴയുമ്പോള്‍ പിണറായിയുടെ ആര്‍ജ്ജവത്തിനു മുന്നില്‍ പ്രതിരോധക്കോട്ടയൊരുക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.വിശ്വാസി സമരത്തില്‍ പ്രക്ഷോഭണ മുനമ്പില്‍ നിന്ന് പ്രതിരോധത്തിലേക്ക് ബിജെപിയെ ഒരുവേള തളയ്ക്കാനായത് പിണറായിയുടെ വിജയം. ഒരിക്കല്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു നിലപാടുകള്‍ കൊണ്ട് ഇന്ത്യയുടെ ശ്രദ്ധയാകര്‍ഷിച്ചു. ആ തലത്തിലേക്ക് പിണറായിയും ദേശീയ മാധ്യമങ്ങളുടെയും , രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു.