കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നല്‍കി; പരാതിയുമായി മുന്നോട്ടു പോകാതിരിക്കുന്നതാണ് ഭാവിക്ക് നല്ലതെന്ന് പൊതുപ്രവര്‍ത്തകനോട് സര്‍ക്കാര്‍ അഭിഭാഷകന്‍

P.K.Kunhalikutty

കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന പരാതിയുമായി കോടതിയിലെത്തിയ പൊതുപ്രവര്‍ത്തകന് ഭീഷണി. കോടതിയില്‍ വച്ച് സര്‍ക്കാര്‍ അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത്. പരാതിയുമായി മുന്നോട്ടു പോകാതിരിക്കുന്നതാണ് ഭാവിക്ക് നല്ലതെന്ന് അഭിഭാഷകന്‍ പറഞ്ഞുവെന്നാണ് വിവരം.

കണ്ണൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ എ.കെ.ഷാജിയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയിലെ അസിസ്റ്റന്റ് ലീഗല്‍ അസോസിയേറ്റ് പി. ശശിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായി എ.കെ.ഷാജി നല്‍കിയ ഹര്‍ജി ആഗസ്റ്റ് 31ന് കോഴിക്കോട് വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. അന്നേ ദിവസം കോടതിയില്‍ വച്ച് എ.എല്‍.എ ഭീഷണിപ്പെടുത്തിയതായാണ് നിയമവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി വരാന്തയില്‍ വച്ച് എ.എല്‍.എ ശശി, ഷാജിയെ സമീപിക്കുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ നിങ്ങള്‍ എന്തിനാണ് വെറുതെ കേസുമായി നടക്കുന്നത്, കുഞ്ഞാലിക്കുട്ടി എല്ലാം ഭദ്രമായി ചെയ്യുന്ന ആളാണെന്ന് എനിക്കറിയാം. അയാളുടെ അക്കൗണ്ടിലെ വിദേശ ഇടപാടുകള്‍ പിടികിട്ടാത്ത വിധം ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ടാണ് പ്രിപ്പയര്‍ ചെയ്യുന്നത്. നിങ്ങളുടെ പരാതിയില്‍ അയാള്‍ കുറ്റക്കാരാനാവില്ല എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടു നിങ്ങള്‍ പരാതിയുമായി മുന്നോട്ടു പോകാതിരിക്കുന്നതാണ് ഭാവിക്ക് നല്ലത് . അല്ലാത്ത പക്ഷം നിങ്ങളുടെ പൊതുപ്രവര്‍ത്തനം ഇതോടെ അവസാനിപ്പിക്കും. കോടതിയെക്കൊണ്ട് നിങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ പോലും അദ്ദേഹം പ്രാപ്തനാണ് എന്നിങ്ങനെയായിരുന്നു ഭീഷണി.

Top