എം.എല്‍.എയുടെ പീഡന പരാതി സി.പി.എം അന്വേഷിക്കേണ്ടതോ? രാജ്യത്തെ നിയമ സംവിധാനങ്ങളെ വിലകല്‍പ്പിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം

സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ സിപിഎം അന്വേഷണം നടത്തുമെന്നാണ് പാര്‍ട്ടി തീരുമാനം. പി.കെ.ശശിക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.

പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ പരാതി നല്‍കിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലൈംഗീക പീഡന പരാതി പാര്‍്ട്ടി പ്രശനമാക്കി ഒതുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളെ പാടെ തിരസ്‌കരിക്കുന്ന ഈ നിലപാട് ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ക്രിമിനല്‍ കുറ്റങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് ഉത്തരവാദിത്തമുള്ളവര്‍ ആദ്യം ചെയ്യേണ്ടത്.

പരാതി ലഭിച്ച ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയാണ് ചെയ്തത്. പോലീസില്‍ അറിയിക്കാത്തതിന്റെ നിയമവശം കൂടുതല്‍ കുഴപ്പത്തിലേക്ക് സിപിഎമ്മിനെ തള്ളിവിടുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ബൃന്ദാ കാരാട്ട് അറിയിച്ചതിനെത്തുടന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തേക്കും.

Top