കാഠ്മണ്ഡു: നേപ്പാളിലെ പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാവിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് മലനിരകളിലിടിച്ച് തകര്‍ന്നു. രാവിലെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. എല്ലാവരും മരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി.
പോക്കറിയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ടേക്ക് ഓഫ് കഴിഞ്ഞ് പതിനെട്ടു മിനുട്ടുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. ജോംസോം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന് രണ്ടു വിമാനത്തവളങ്ങള്‍ക്കിടയില്‍ എവിടെയും എമര്‍ജന്‍സി ലാന്‍ഡിങ്ങിന് സൗകര്യമുണ്ടായിരുന്നില്ല. വിമാനവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തെരച്ചില്‍ തുടങ്ങുകയും ചെയ്തു.