പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുവാന്‍ പ്ലാസ്റ്റിക് ബാഗിന് വില ഈടാക്കുന്ന പദ്ധതിയുമായി അബുദാബി സൂപ്പര്‍മാര്‍ക്കറ്റുകള്‍

അബൂദാബി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി. യു എ ഇയിലെ ചില ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ക്ക് വില ഈടാക്കുവാന്‍ തുടങ്ങി. അബൂദാബിയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വൈട്രോസ് സ്റ്റോറുകളാണ് ഈയാഴ്ച മുതല്‍ ഈ പദ്ധതി നടപ്പിലാക്കുക. ബാഗ് ഒന്നിന് 24 ഫില്‍സ് ആണ് വില നല്‍കേണ്ടത്. ജൂണ്‍ 16 മുതല്‍     ആരംഭിച്ച പദ്ധതി സെപ്റ്റംബര്‍ എട്ട് വരെയാണ് തുടരുക. പരീക്ഷണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 12 ആഴ്ചത്തേയ്ക്കാണ് ബാഗിന് വില ഈടാക്കുക. നിലവില്‍ അഞ്ചോളം ഗ്രോസറികളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വൈട്രോസ് ഇത്തിഹാദ് ടവേഴ്‌സ്, വൈട്രോസ് സണ്‍ ആന്‍ഡ് സ്‌കൈ റീം ഐലന്റ്, വൈട്രോസ് അല്‍ സീന, വൈട്രോസ് സാദിയത് ബീച്ച് കമ്യൂണിണിറ്റി, വൈട്രോസ് ഈസ്റ്റേണ്‍ മാന്‍ ഗ്രോവ്‌സ് എന്നിവയാണവ.

വൈട്രോസിനെ കൂടാതെ എസ്പിന്നീസും ഈ പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഈ പദ്ധതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി പ്രതി വര്‍ഷം 11 ബില്യണ്‍ കാരി ബാഗുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇവ ഉപയോഗശേഷം പുറം തള്ളുമ്പോള്‍ അത്    ഗുരുതരമായ പാരിസ്ഥിതീക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അബുദാബിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്  നടത്തുന്ന ഈ പുതിയ പദ്ധതി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top