പൂര്‍ണ്ണമായും വായു വിമുക്തമായ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മോഡലുകള്‍  

 

 

ജപ്പാന്‍ :ഏതു കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരാണ് ചിലര്‍. വ്യത്യസ്ഥമായ ചിന്തകളിലൂടെ കണ്ട് നില്‍ക്കുന്നവരുടെ ശ്രദ്ധ നേടിയെടുക്കുവാന്‍ ഇവര്‍ ശ്രമിക്കും. ഇത്തരത്തിലൊരു പുതു പരീക്ഷണവുമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ജപ്പാന്‍ സ്വദേശിയായ ഹാല്‍ എന്ന ഫോട്ടോഗ്രാഫര്‍. പ്ലാസ്റ്റിക്ക് കവറുകള്‍ക്കുള്ളില്‍ രണ്ട് മോഡലുകളെ തലങ്ങും വിലങ്ങും കിടത്തി വ്യത്യസ്ഥമായ ഒരു ഫോട്ടോ രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. മോഡലുകളെ കിടത്തിയതിന് ശേഷം കവറിനെ പുറത്ത് നിന്നും അടയ്ക്കും. ഇതിന് ശേഷം പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ദ്വാരം വഴി കവറിനുള്ളിലെ അവശേഷിക്കുന്ന വായുവിനെ കൂടി പുറത്തേക്ക് എടുക്കും. ഇപ്പോള്‍ മോഡലുകളുടെ ശരീരത്തോട് പൂര്‍ണ്ണമായും കവര്‍ ഒട്ടി നില്‍ക്കുകയായിരിക്കും. ഈ അവസ്ഥയാണ് ഹാല്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുക.10 സെക്കന്റ സമയമാണ് മോഡലുകള്‍ക്ക് ഈ വിധം കവറിനുള്ളില്‍ കിടക്കേണ്ടി വരുക. ഈ സമയം ഹാലിന്റെ കൈവശമായിരിക്കും ഇവരുടെ ജീവന്‍ എന്ന് സാരം. ഫ്‌ളഷ് ലൗവ് എന്നാണ് ബാല്‍ തന്റെ ഈ ഫോട്ടോഗ്രാഫിക്ക് പേര് നല്‍കിയിരിക്കുന്നത്. ജപ്പാനിലെ നിരവധി മോഡലുകളാണ് ഹാലിന്റെ ഈ വ്യത്യസ്ഥമായ ഫോട്ടോഗ്രാഫി രീതിയില്‍ ആകൃഷ്ടരായി തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വരുന്നത്.

Top