വിഡി സതീശന്‍ എംഎല്‍എക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിഡി സതീശന്‍ നേതൃത്വ നല്‍കുന്ന സംഘടന അനുവാസമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നെന്ന ആക്ഷേപത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.
നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ല ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി ആവിഷ്‌കരിച്ചതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. പറവൂര്‍ എംഎല്‍എ ആയിരിക്കെ വിഡി സതീശന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്. ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടിഎസ് രാജന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം വിഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും വ്യക്തമായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വിഡി സതീശന്‍ വാദിച്ചിരുന്നെങ്കിലും പ്രളയ ദുരിതാശ്വാസത്തിനുള്ള ധനമാഹരണത്തിന് വിദേശയാത്ര നടത്താന്‍ മന്ത്രിമാര്‍ക്ക് പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാതിരിക്കെ എംഎല്‍എ മാത്രമായ വിഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഉയര്‍ന്നിരുന്നു.