പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് അറിയിച്ച് കേരളം :കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് സംസ്ഥാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് മഹാമാരിയ്ക്കിടയിലും പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് സംസ്ഥാന സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബറിൽ തന്നെ പരീക്ഷ നടത്തുമെന്ന് സംസ്ഥാന സർക്കാ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സുപ്രീംകോടതിക്ക് മുൻപാകെ വ്യക്തമാക്കുക.

പരീക്ഷ നടത്താതിരുന്നാൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിക്കും.

നേരത്തെ പരീക്ഷ നടത്തിപ്പിൽ കേരളം നിലപാട് അറിയിക്കണമെന്ന് സുപ്രീകോടതി നിർദ്ദേശം നൽകിയിരുന്നു. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ചൊവ്വാഴ്ച അറിയിച്ചില്ലെങ്കിൽ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന് വന്ന സമയത്തും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്താൻ കേരളത്തിന് കഴിഞ്ഞത് സംസ്ഥാനം നേട്ടമായി സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കും.

Top