കുട്ടികളെ മൂന്നാം തരംഗത്തിലേക്ക് തള്ളിവിടാനാകില്ല :പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കേരളത്തിനും ആന്ധ്രപ്രദേശിനുമെതിരെ രൂക്ഷ വിമർശവുമായി സുപ്രീംകോടതി.കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക രാജ്യത്ത് നിലനിൽക്കുന്നതിനിടയിൽ കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടൊപ്പം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും സുപ്രീം വ്യക്തമാക്കി. അതേസമയം പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഞ്ച് ലക്ഷത്തോളം കുട്ടികൾ ആന്ധ്രപ്രദേശിൽ പരീക്ഷ എഴുതുന്നുണ്ടെന്നും. ഇതിനായി 38000 ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുണ്ടെന്നും ആന്ധ്രപ്രദേശിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

രാജ്യത്ത് കോവിഡ് ആശങ്ക നിലനിൽക്കെ പരീക്ഷ നടത്തേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞു.കേസിൽ ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സെപ്തംബറിൽ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തമായ വിവരങ്ങൾ എഴുതി നൽകണം.

പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നൽകിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി.

Top