കനയ്യക്ക് ജാമ്യമില്ല;ജാമ്യഹര്‍ജി സുപ്രീം കോടതി നിരസിച്ചു,കനയ്യ ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി:രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് ജയിലിലടച്ച കനയ്യകുമാറിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല.നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജിയുമായി വരുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നിരസിച്ചത്.കനയ്യക്ക് ഹൈകോടതിയെ സമീപിക്കാമെന്നും ജസ്റ്റി ജെ ചലമേശ്വര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.എന്നാല്‍ പാട്യാല ഹൗസ് കോടതിയിലേക്ക് തിരികെ പോകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കനയ്യകുമാറിനും,മാധ്യമപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാമെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞു.കനയ്യക്കെതിരായി തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.ഉടന്‍ തന്നെ ഹൈക്കോടതിയില്‍ ജാമ്യഹരെജി നല്‍കാനാണ് തീരുമാനമെന്ന് കനയ്യകുമാരിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കനയ്യകെതിരായി യാതൊരു തെളിവും ഇല്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top