പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്‌റണില്‍ മലകളും ഗര്‍ത്തങ്ങളും.പ്ലൂട്ടോയെ ചുറ്റുന്ന ചിത്രം നാസ പുറത്തുവിട്ടു.

വാഷിങ്ടണ്‍:പ്ലൂട്ടോയെ ചുറ്റുന്ന വലിയ ഉപഗ്രഹത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ പുറത്തുവിട്ടു. കെയ്‌റന്റെ ഉപരിതലത്തില്‍ മലകളും ഗര്‍ത്തങ്ങളും മണ്ണിടിച്ചിലിന്റെ പാടുകളും എല്ലാമുണ്ടെന്ന്, നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തിയ ദൃശ്യം വ്യക്തമാക്കുന്നു.

സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ കുയ്പര്‍ ബെല്‍റ്റെന്ന് അറിയപ്പെടുന്ന ഇരുണ്ടലോകത്താണ് പ്ലൂട്ടോയുടെയും ഉപഗ്രഹങ്ങളുടെയും സ്ഥാനം. അതിനാല്‍, കെയ്‌റന്റെ പ്രതലത്തില്‍ എന്തെങ്കിലും താത്പര്യജനകമായ സംഗതി കണ്ടെത്താമെന്ന് പ്രതീക്ഷിച്ചില്ല, സേഥി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകന്‍ റോസ് ബിയര്‍ പറയുന്നു. ”എന്നാല്‍, ആവേശജനകമായ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്” – നാസയുടെ വാര്‍ത്തക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജൂലായ് 14-നാണ് ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി പറന്ന് നിരീക്ഷണം നടത്തിയത്. പേടകത്തിലെ ‘ലോങ് റേഞ്ച് റിക്കണൈസന്‍സ് ഇമേജര്‍’ ആണ് കെയ്‌റന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും പിന്നിട്ട് ന്യൂ ഹൊറൈസണ്‍സ് പേടകം കുയ്പര്‍ െബല്‍റ്റിലെ ഇരുണ്ടലോകത്തുകൂടി സഞ്ചാരം തുടരുകയാണ്. നിലവില്‍ ഭൂമിയില്‍നിന്ന് 500 കോടി കിലോമീറ്റര്‍ അകലെയാണ് പേടകം.

Top