ലോകം ഇന്ന് അവസാനിക്കും !..എല്ലാരും കരുതിയിരിക്കുക

ന്യൂഡല്‍ഹി: ലോകാവസാനത്തെ രണ്ട് തവണ അതിജീവിച്ച സമൂഹത്തിന് ഇന്നൊരു പരീക്ഷണം കൂടി. ബുധനാഴ്ച ലോകം അവസാനിക്കുമെന്ന് ഇ-ബൈബിള്‍ എന്ന ക്രിസ്തീയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പ്രവചനം. ഒക്ടോബര്‍ ഏഴ് ലോകത്തിന്റെ അന്ത്യദിനമാകുമെന്നാണെന്ന് ബൈബിള്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫിലാഡല്‍ഫിയ ആസ്ഥാനമായ ഇ-ബൈബിളിന്രെ സ്ഥാപക നേതാവ് ക്രിസ് മക്കാന്‍ പറഞ്ഞു.

2011 മേയ് 21ന് ലോകം അവസാനിക്കുമെന്ന സുവിശേഷപ്രസംഗകന്‍ ഹരോള്‍ഡ് കാന്പിംഗിന്റെ പ്രവചനത്തില്‍ ചില സത്യങ്ങളുണ്ടെന്നും ഇ-ബൈബിള്‍ കൂട്ടായ്മ വിശ്വസിക്കുന്നു. അത് ദൈവത്തിന്രെ അവസാന വിധി പ്രഖ്യാപന ദിനമായിരുന്നു. ഇന്ന് സംഭവിക്കാന്‍ പോകുന്ന ലോകാവസാനത്തില്‍ നിന്ന് ഏതൊക്കെ വിശ്വാസികള്‍ രക്ഷപ്പെടണമെന്ന് തിരഞ്ഞെടുക്കുന്നത് ദൈവം അന്ന് നിര്‍ത്തിയെന്നും ക്രിസ് മക്&സ്വ്ഞ്;കാന്‍ പറയുന്നു. RED-MOONതന്രെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും മക്&സ്വ്ഞ്;കാന്‍ വ്യക്തമാക്കി.മായന്‍ കലണ്ടര്‍ പ്രകാരം 2012ലെയും കിഴിഞ്ഞ സെപ്തംബറിലെ സൂപ്പര്‍ മൂണ്‍(ബ്ളഡ് മൂണ്‍)​ ദിനത്തിലെയും ലോകാവസാനങ്ങള്‍ അവിശ്വാസികള്‍അതിജീവിച്ചിരുന്നു.അങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലോകാവസാനം 2880 മാര്‍ച്ച് 16നാണെന്നാണ് അടുത്ത പ്രചരണം . വെറുതെ പറയുന്നതല്ല. നാസയിലെ ശാസ്ത്രജ്ഞന്‍മാരാണ് ലോകാവസാനം പ്രവചിച്ചിരിക്കുന്നത്.

കാര്യകാരണ സഹിതമാണ് നാസയുടെ പ്രവചനം. നക്ഷത്രസമാനമായൊരു ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. 1950 ഡി എ എന്നാണ് ഈ അപകടകാരിയായ ഗ്രഹത്തിന് ശാസത്രലോകം പേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ വേഗവും ദിശയും അനുസരിച്ച് ഈ ഗ്രഹം 2880 മാര്‍ച്ച് 16ന് ഭൂമിയില്‍ വന്നിടിക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. ഇതോടെ ഭൂമുഖത്തു‍നിന്ന് ജീവന്‍ തുടച്ചുനീക്കപ്പെടുമെന്നും ശാസത്രജ്ഞന്‍മാര്‍ വിശദമാക്കുന്നു.Life-on-Earth

സെക്കന്‍ഡില്‍ പതിനഞ്ച് കിലോമീറ്റര്‍ വേഗത്തിലാണ് 1950 ഡി എ സഞ്ചരിക്കുന്നത്. മുക്കാല്‍ മൈലോളം വ്യാസമാണ് ഇതിനുളളത്. നിലവിലെ ഗതിയനുസരിച്ച് അറ്റ് ലാന്‍റിക് സമുദ്രഭാഗത്താണ് 1950 ഡി എ ഭൂമിയില്‍ പതിക്കുക.

1950 ഫെബ്രുവരിയിലാണ് ആദ്യമായി 1950 ഡി എ എന്ന ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പതിനേഴ് ദിവസത്തിന് ശേഷം ഈ ഗ്രഹം കാണാമറയത്തായി. പിന്നീട് രണ്ടായിരം ഡിസംബര്‍ 31നാണ് ശാസ്ത്രജ്ഞന്‍മാര്‍ വീണ്ടും ഇതിനെ കണ്ടെത്തിയത്.
ഇതേത്തുടര്‍ന് നടത്തിയ പഠനത്തിലാണ് 2880 മാര്‍ച്ച് 16ന് 1950 ഡി എ ഭൂമിയില്‍ പതിക്കുമെന്ന് കണ്ടെത്തിയത്.1950 ഡി എ ഭൂമിയില്‍ പതിക്കുന്നതിന് മുന്‍പ് നശിപ്പിക്കാനാവുമോ എന്നാണിപ്പോള്‍ ശാസ്ത്രലോകം ആലോചിക്കുന്നത്. ഇതിനായി നാസയിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം തുടങ്ങിയിട്ടുണ്ട്.

Top