ജൂലൈ 27ന് ലോകാവസനിക്കും;വൈദികന്റെ വിശദീകരണത്തില്‍ ഞെട്ടി ലോകം

ലണ്ടൻ :വീണ്ടും ലോകം ഭീതിയിൽ !.. ഈ മാസം അവസാനം ലോകം അവസാനിക്കുമെന്ന വാർത്ത ലോകത്തെ ഞെട്ടലിൽ എത്തിച്ചിരിക്കയാണ് .ജൂലൈ 27ന് ലോകാവസാനിക്കുമെന്ന     വൈദീകന്റെ പ്രവചനമാണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. വാര്‍ത്ത കണ്ടവര്‍ ആദ്യം കളിയാക്കലുകളുമായി രംഗത്തുവന്നുവെങ്കിലും വീഡിയോയിലെ വൈദീകന്റെ വിശദീകരണം കേട്ട് ആശങ്ക കൂടി ജനങ്ങളില്‍ പരക്കുന്നുണ്ട്. ജൂലൈ 27ന് ദൃശ്യമാകുന്ന ബ്ലഡ് മൂണിന്റെ അടിസ്ഥാനത്തിലാണ് വൈദീകന്റെ പ്രവചനം. ക്രിസ്ത്യന്‍ കോണ്‍സ്പിറസി തിയറിസ്റ്റായ പോള്‍ ബെഗ്ലിയാണ് യൂട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍ പ്രകാരം ഇസ്രയേല്‍, യുഎഇ എന്നിവിടങ്ങളിലാകും ബ്ലഡ് മൂണ്‍ കാണപ്പെടുകയെന്നും 21ാം നൂറ്റാണ്ടിലെ ഈ പ്രതിഭാസം ഒരു മണിക്കൂറും 43 മിനിട്ടും നീണ്ടു നില്‍ക്കുമെന്നുമാണ് പ്രവചനം.

അതേസമയം ഇത് ലോകാവസാനത്തിന്റെ തുടക്കമാണെന്നതരത്തിലുള്ള നേരത്തേ വാര്‍ത്തകള്‍ പരന്നിരുന്നു. ക്രിസ്തീയ രേഖകള്‍ പ്രകാരം ലോകാവസാനത്തിന്റെ ലക്ഷണമാണ് ബ്ലഡ് മൂണെന്ന് പോള്‍ ബെഗ്ലി പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും പരിഭ്രാന്തരാകേണ്ടന്നും ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അഹമ്മദ് അല്‍ ഹരീരി അറിയിച്ചിട്ടുണ്ട്.ഇത് ജ്യോതിശാസ്ത്രപരമായ പ്രതിഭാസം മാത്രമാണെന്നും. അതുകൊണ്ടുതന്നെ അഭ്യൂഹങ്ങളില്‍ വിശ്വസിക്കേണ്ട എന്നും അറിയിച്ച അഹമ്മദ് പ്രതിഭാസം കാണാന്‍ എല്ലാവരേയും ദുബായ് ആസ്‌ട്രോണമി സെന്ററിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

Top