ലഖ്നൗ: ഉത്തർപ്രദേശിൽ ഏറ്റവും നീളും കൂടിയ എക്‌സ്പ്രസ് വേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു. 36,230 കോടി രൂപയാണ് പദ്ധതി ചിലവ്. 594 കിലോമീറ്റർ നീളമുള്ള ആറുവരി അതിവേഗ പാത മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്‌രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും.
മീററ്റ്, ഹാപുർ, ബുലന്ദ്ഷഹർ, അമ്രോഹ, സാമ്പാൽ, ബുധൗൻ, ഷാജഹാൻപുർ, ഹർദൊയി, റായ് ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിൽ കൂടിയായിരിക്കും പാത കടന്നു പോവുക. 2020 നവംബർ 26നാണ് എക്സ്പ്രസ് വേയ്ക്ക് കേന്ദ്രം അംഗീകാരം നൽകുന്നത്. 2024 ഓടെ എക്സ്പ്രസ് വേ യാത്രാസൗകര്യത്തിന് തയ്യാറാകുമെന്നാണ് വിവരം.
പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ഏക്സ്പ്രസ് വേയാണ് ഒരുങ്ങുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെടുന്നു.