കശ്‍മീരില്‍ വികസനത്തിൻറെ പുതുയുഗപ്പിറവി!! ജമ്മു കശ്മീരി‍ല്‍ ഉടൻ തിരഞ്ഞെടുപ്പ് നടത്തും…

ന്യൂദല്‍ഹി: കശ്മീരിനുള്ള പ്രത്യേകപദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. കശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കശ്മീരിന്റെ വികസനത്തിന് 370ാം വകുപ്പ് തടസമായിരുന്നെന്നും 370 ാം വകുപ്പ് ജമ്മുകശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമൈണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി രാഷ്ട്രത്തിനെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു.

കശ്മീരിൽ പുതുയുഗത്തിനു തുടക്കമിട്ടെന്നു അദ്ദേഹം പറഞ്ഞു.കശ്മീരിൽ പൊതു– സ്വകാര്യ മേഖലകളിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കു തുല്യത ഉറപ്പാക്കും.
സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താൽക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.ജമ്മു ക്ശമീർ ഇനി ഭരിക്കാൻ പോകുന്നത് യുവജനങ്ങളാണ്.ജമ്മു കശ്മീരിൽ പിറക്കുന്നത് പുതിയ യുഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാനു വേണ്ടി ചിലർ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു കശ്മീരി‍ല്‍ ഉടൻ തിരഞ്ഞെടുപ്പ് നടത്തും. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്റ്റേ‍ഡിയങ്ങളും വരും.ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യത കശ്മീരിനുണ്ടെന്നും മോഡി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ശ്യാംപ്രസാദ് മുഖര്‍ജി വാജ്‌പേയ് എന്നിവര്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ നടന്നതെന്നും 370-ാം വകുപ്പിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നെന്നും അദ്ദേഹം പറഞ്ഞു.

370-ാം വകുപ്പ് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്നും പാകിസ്ഥാന്റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വകുപ്പ് കാരണം ജമ്മു കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍… 

  • കശ്‍മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനം
  • ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കണ്ട സ്വപ്നമായിരുന്നു. ശ്യാംപ്രസാദ് മുഖര്‍ജി കണ്ട സ്വപനമായിരുന്നു. വാജ്പേയുടെ സ്വപ്നമായിരുന്നു
  • കശ്മീരിന്‍റെ വികസനത്തിന് 370-ാം വകുപ്പ് ഒരു തടസമായിരുന്നു
  • കശ്മീരില്‍ ഇതുവരെ വികസനം എത്തിയില്ല
  • 370 അനുഛേദം ജമ്മുകശ്മീരിൽ തീവ്രവാദവും അഴിമതിയും മാത്രമൈണ് ഉണ്ടാക്കിയത്
  • കശ്മീരിന്റെ ഭാവി സുരക്ഷിതം
  • പുതിയ യുഗം കശ്മീരില്‍ തുടങ്ങുകയാണ്
  • 370-ാം വകുപ്പിന്‍റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നു
  • മുഴുവന്‍ രാജ്യത്തിനും വേണ്ടി ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ ഞാന്‍ അനുമോദിക്കുന്നു
  • ജമ്മു കശ്‍മീരിലേയും ലഡാക്കിലേയും നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. 370-ാം വകുപ്പ് കൊണ്ട് അവര്‍ക്കുണ്ടായ നേട്ടമെന്തെന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ സാധിക്കുമോ
  • രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ശുചീകരണ തൊഴിലാളികള്‍ ശുചീകരണ തൊഴിലാളി ക്ഷേമനിധിക്ക് കീഴില്‍ വരും എന്നാല്‍ കശ്മീരിലെ തൊഴിലാളികള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.  ദളിതരുടെ സംരക്ഷണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ നിയമമുണ്ട്. എന്നാല്‍ ജമ്മു കശ്മീരില്‍ അതില്ല.
  • 370-ാം വകുപ്പ് തീവ്രവാദത്തെ പ്രൊത്സാഹിപ്പിച്ചു. കുടുംബരാഷ്ട്രീയത്തേയും അഴിമതിയേയും അത് പ്രൊത്സാഹിപ്പിച്ചു. പാകിസ്ഥാന്‍റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചത്. ഈ വകുപ്പ് കാരണം ജമ്മു കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി.
  • രാജ്യപുരോഗതിക്കായി നിയമങ്ങളുണ്ടാക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാധിക്കും. അതൊരു സാധാരണ നടപടിക്രമമാണ്. പാര്‍ലമെന്‍റിന് അകത്തും പുറത്തുമുള്ള ചര്‍ച്ചകളിലൂടെയാണ് നിയമനിര്‍മ്മാണം നടക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പുരോഗതിക്ക് അത് തുണയാവും. എന്നാല്‍ ഇത്രയും ചര്‍ച്ചകളിലുടേയും നടപടികളിലൂടേയും കടന്നു പോയി പിറവിയെടുക്കുന്ന ഒരു നിയമം രാജ്യത്തെ ഒരു പ്രദേശത്ത് മാത്രം നടപ്പാക്കപ്പെടാതെ പോകുന്നു.
  • മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിഭ്യാഭ്യാസം അവരുടെ അവകാശമാണ്. എന്നാല്‍ ജമ്മു കശ്മീരിലെ കുട്ടികള്‍ അവിടെ വിവേചനം നേരിടുന്നു. എന്തു തെറ്റാണ് അവര്‍ ചെയ്തത്. രാജ്യത്തെ എല്ലാ സ്ത്രീകളും നിയമവ്യവസ്ഥയുടെ ഭാഗമായുള്ള അവകാശങ്ങള്‍ അഭിമാനപൂര്‍വ്വം വിനിയോഗിക്കുന്നു. എന്നാല്‍ കശ്മീരില്‍ ഇതൊന്നും ബാധകമല്ല.
  • സർക്കാർ ജീവനക്കാർക്ക് ഇനി തുല്യത ഉറപ്പു വരുത്തും
  • കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജമ്മു കശ്മീരില്‍ ഉറപ്പ് വരുത്തും
  • കൂടുതൽ തൊഴിൽ അവസരങ്ങൾ അവിടെ ഉറപ്പ് വരുത്തം. സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം വരും
  • കേന്ദ്ര ഭരണം നിശ്ചിത സമയത്തേക്ക് മാത്രമാണ്. സദ്ഭരണത്തിന്റെ ഫലം ഉടനെ ജമ്മുവില്‍ പ്രതിഫലിക്കും
  • ജമ്മു കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്
  • ജമ്മു കശ്മീരിലെ റോഡ്, റെയിൽവേ ,വ്യോമഗതാഗത മാർഗങ്ങൾ വികസിപ്പിക്കും
  • ജമ്മു കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും
  • അവിടെ ഉടനെ നിഷ്പക്ഷമായ തെരെഞ്ഞെടുപ്പ് നട്തതും
  • ജമ്മുവിലെ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം.
  • ജമ്മു കശ്മീരില്‍ പുതിയൊരു തൊഴില്‍ സംസ്കാരവും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കൊണ്ടു വരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഐഐടി, ഐഐഎം,എയിംസ് എന്നിവ ജമ്മു കശ്മീരിന് നല്‍കിയത് ഇതിന്‍റെ ഭാഗമായാണ്. ജലസേചന പദ്ധതികള്‍, വൈദ്യുതി പദ്ധതികള്‍, അഴിമതി വിരുദ്ധ ഏജന്‍സി ഏത് പദ്ധതിയുമായിക്കോട്ടെ സര്‍വ്വതലത്തിലുള്ള മാറ്റത്തിനാണ് ഞങ്ങള്‍ ശ്രമിച്ചത്.
  • ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാവും എന്നു ഞാന്‍ ഉറപ്പു നല്‍കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ എല്ലാം സര്‍ക്കാര്‍ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരില്‍ എത്തുന്നതോടെ വന്‍തോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുക.
  • പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് യോജന പദ്ധതിയിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് വേണ്ട സഹായം ലഭിക്കും.
  • ഏറെ ആലോചനകള്‍ക്കൊടുവിലാണ് ജമ്മു കശ്‍മീരിനെ കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതൊരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമായിട്ടുള്ള നടപടിയാണ്.
  • നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ജമ്മു കശ്മീരില്‍ മെച്ചപ്പെട്ട ഭരണവും വികസനവും നടന്നിട്ടുണ്ട്. നേരത്തെ പേപ്പറുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതികള്‍ ഇപ്പോള്‍ അവിടെ നടപ്പിലായി തുടങ്ങി.
  • തീര്‍ത്തും സുതാര്യമായ രീതിയിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജമ്മു കശ്‍മീരില്‍ നടത്തിയത്. അതേ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്തും. ജമ്മു കശ്‍മീരില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് കൗണ്‍സിലിന് രൂപം നല്‍കാന്‍ ഞാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകളായി തടസ്സപ്പെട്ടു കിടക്കുന്ന ഈ പരിഷ്കാരം എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ട്.
  • ജമ്മു കശ്‍മീരിലെ ലക്ഷക്കണക്കിന് ആളുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുകയും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തു. നേരത്തെ എംഎല്‍എമാരെ തെരഞ്ഞെടുത്ത പോലെ തന്നെ ഇനിയും എംഎല്‍എമാരെ തെരഞ്ഞെടുക്കാന്‍ സാധിക്കും. നേരത്തെ അവിടെയൊരു മന്ത്രിസഭയുണ്ടായിരുന്ന പോലെ തന്നെ ഇനിയും ഉണ്ടാവും. ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും ജമ്മു കശ്മീരിന് ഉണ്ടാവുക തന്നെ ചെയ്യും.
  • വിഭജനകാലത്ത് ജമ്മു കശ്മീരിലേക്ക് വന്നവര്‍ക്ക് അവര്‍ അര്‍ഹിച്ച നീതി കിട്ടിയില്ല. അവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി പാര്‍ക്കുകയാണ് ചെയ്തത്. എത്ര കാലം അവരിങ്ങനെ കഴിയും.
  • പുതിയ പരിഷ്കാരങ്ങളിലൂടെ ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദത്തെ തുടച്ചു നീക്കാനാവും എന്നാണ് എന്‍റെ പ്രതീക്ഷ. അതോടെ ലോകത്തിന്‍റെ സ്വര്‍ഗ്ഗം കൂടുതല്‍ തിളങ്ങും. ഇവിടുത്തെ ജീവിതസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. എല്ലാ പൗരന്‍മാര്‍ക്കും എല്ലാ അവകാശങ്ങളും ലഭിക്കും.
  • ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി വളരാന്‍ ജമ്മു കശ്മീരിനും ലഡാക്കിനും സാധിക്കും. ബോളിവുഡ് സിനിമ സംവിധായകര്‍ക്ക് ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനായിരുന്നു ജമ്മു കശ്‍മീര്‍ ഒരിക്കല്‍. എനിക്കുറപ്പുണ്ട് ഭാവിയില്‍ ബോളിവുഡിലേയും തെലുങ്കിലേയും തമിഴിലേയും സിനിമാ പ്രവര്‍ത്തകര്‍ കശ്‍മീരിലേക്ക് വരും. ലോകോത്തര സിനിമകള്‍ അവിടെ ജനിക്കും.
  • ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ എന്ത് പ്രശ്നവും നമ്മുടെ പ്രശ്നമാണ്. അവരോടൊപ്പം അവരുടെ സന്തോഷത്തിലും ദുഖത്തിലും നാമുണ്ടാവും. വിശുദ്ധ ബക്രീദ് ദിനം വരികയാണ്. എല്ലാവര്‍ക്കും എന്‍റെ ബക്രീദ് ആശംസകള്‍ ഈ ഘട്ടത്തില്‍ നേരുന്നു.
  • ബക്രീദ് ആഘോഷിക്കാന്‍ ജമ്മു കശ്‍മീരിലെ ജനങ്ങള്‍ക്ക് യാതൊരു തടസവും ഉണ്ടാവില്ലെന്ന് നമ്മള്‍ ഉറപ്പാക്കും. ജമ്മുവിലുള്ളവര്‍ക്ക് പുറത്തുള്ള ജമ്മു കശ്മീരികള്‍ക്കും അവരുടെ നാട്ടില്‍ ഈ പ്രാവശ്യം ബക്രീദ് ആഘോഷിക്കാനാവും അതിനു വേണ്ട എല്ലാ പിന്തുണയും നമ്മള്‍ ചെയ്യും.
  • ജമ്മു കശ്‍മീരില്‍ വികസനവും സമാധാനവും ഉറപ്പാക്കി കഴിഞ്ഞാല്‍ പിന്നെ ജമ്മു കശ്‍മീരിനെ ഒരു കേന്ദ്രഭരണ പ്രദേശമായി നിലനിര്‍ത്തേണ്ട കാര്യമില്ല. അവരെ വീണ്ടും പൂര്‍ണഅധികാരമുള്ള സംസ്ഥാനമാക്കി മാറ്റും. അതേസമയം ലഡാക്ക് ഇനി എല്ലാ കാലത്തും കേന്ദ്ര ഭരണപ്രദേശമായിരിക്കും.
  • ഇത്രകാലവും ജമ്മു കശ്മീരിനെ ഭരിച്ച കുടുംബരാഷ്ട്രീയക്കാര്‍ അവിടെ പുതുതലമുറയെ വളര്‍ത്തി കൊണ്ടു വരാന്‍ ശ്രമിച്ചില്ല. എന്നാല്‍ ഇനി യുവത്വത്തിന്‍റെ സഹായത്തോടെ ജമ്മു കശ്‍മീര്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. ജമ്മു കശ്‍മീരിലെ എല്ലാ യുവതീയുവാക്കളോടും അവരുടെ പ്രദേശത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാനായി മുന്നോട്ട് വരാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.
  • രാജ്യത്തെ വ്യവസായികളോട് ജമ്മു കശ്മീരില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ജമ്മുവിലെ ഉത്പന്നങ്ങള്‍ക്ക് പുതിയൊരു വിപണി ഉണ്ടാക്കി കൊടുക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Top