തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചു..മണിശങ്കര്‍ അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് മോദി.

ഗുജറാത്ത്: പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പേരില്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്ത മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്രമോദി രംഗത്തെത്തി. തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചുവെന്നാണ് മോദിയുടെ ആരോപണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയതായും മോദി പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രിയെ നീചനെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മറുപടിയുമായി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ അറിയിക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.modi-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനിടെ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്നും ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധത്തില്‍ എന്ത് സംഭവിക്കുമെന്ന് അതിനുശേഷം കാണാമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം. തന്നെ പുറത്താക്കുമെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്താണെന്നും താന്‍ ചെയ്ത കുറ്റമെന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു. തനിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും മോദി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ ബിജെപിയും രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. മുഖം രക്ഷിക്കാന്‍ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസിന്റെ പ്രഥമിക അംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസിന് സസ്‌പെന്‍ഡ് ചെയ്യേണ്ടിവന്നു.

Top