രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി.21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ..സാമ്പത്തിക ഇളവുകളും പ്രഖ്യാപിച്ചു,​ മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം, അധിക ചാർജ് ഈടാക്കില്ല

ന്യുഡൽഹി:ഓരോ ഇന്ത്യക്കാരനേയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ എന്ന് പ്രധാനമന്ത്രി. സ്വന്തം വീടുകളിൽ തന്നെ ഈ ദിവസങ്ങളിൽ കഴിയണം എന്നും പ്രധാനമന്ത്രി.ഈ 21 ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് പ്രധാനമന്ത്രി.ജനതാ കർഫ്യൂ വിജയകരമെന്ന് പ്രധാനമന്ത്രി. രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തടയാൻ എല്ലാവരും വീടുകളിൽ കഴിയണമെന്ന് അദ്ദേഹം. സാമൂഹിക അകലം പാലിക്കണമെന്നും അത് മാത്രമാണ് പ്രതിരോധമാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിൽസയിൽ ഉള്ളവരുടെ എണ്ണം 105 ആയി. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും സ്ഥിരീകരിച്ചു. 72,460 പേർ നിരീക്ഷണത്തിൽ. 467 പേർ ആശുപത്രികളിൽ. 164 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾക്കൂട്ടം തടയാൻ പൊലീസ് നടപടി ശക്തമാക്കുമെന്നും അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എട്ട് മേഖലകളിലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു.കൂടാതെ ആദായനികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30വരെ നീട്ടി. ആദായനികുതി വൈകിയാൽ പിഴ പന്ത്രണ്ടിൽ നിന്ന് ഒമ്പത് ശതമാനമാക്കി. അതോടൊപ്പം ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി. സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.കൂടാതെ എ.ടി.എമ്മുകളുടെ സർവീസ് ചാർജ് ഒഴിവാക്കി. അടുത്ത മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. അധിക ചാർജ് ഈടാക്കുകയില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയില്ലെന്നും ധനമന്ത്രി അറിയിച്ചു.

Top