ബരാക് ഒബാമയ്ക്ക് സമ്മാനിക്കാന്‍ ദേശീയ പതാകയില്‍ ഒപ്പിട്ടു;മോദി വിവാദത്തില്‍

ന്യുഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാജ്യത്ത് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ദേശീയ പതാകയില്‍ മോദി ഒപ്പിട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനിക്കാനായി കൊണ്ടുപോയ ദേശീയ പതാകയിലാണ് മോഡിയുടെ കയ്യോപ്പുള്ളത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയകളിലൂടെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ദേശീയപതാകയില്‍ എഴുതുന്നതിലൂടെ നരേന്ദ്രമോഡി പതാകയെ അപമാനിച്ചതായാണ് ആരോപണം. 1971 ലെ നാഷണല്‍ ഓണര്‍ ആക്ട് പ്രകാരവും ഇത് കുറ്റകരമാകുമെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഈ പതാക് ഒബാമയ്ക്ക് കൈമാറുന്നത് മോഡിയല്ല. പകരം പ്രസിദ്ധ ഷെഫായ വികാസ് ഖന്നയാണ് പതാക കൈമാറുക. മോഡിയുടെ കയ്യൊപ്പോടുകൂടിയ പതാക് എപ്രകാരമാണ് ഖന്നയുടെ കയ്യിലേത്തിയെതൂന്‍ ഏത് സാഹചര്യത്തിലാണ് പതാകയില്‍ ഒപ്പിട്ടതെന്നും വ്യക്തമല്ല. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല

Top