ന്യുഡൽഹി :വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് ഒരു തരത്തിലുമുള്ള ഭയവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനില്‍ അംബാനിയുടെ കമ്പനിയെ റഫേല്‍ വിമാന കരാറില്‍ പങ്കാളിയാക്കിയതിനെ ചൊല്ലി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. മോദിയുടെ മുതലാളിത്ത ചങ്ങാത്തത്തെയാണ് എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മറുപടി നല്‍കി.രാജ്യത്തിന്റെ വികസനത്തിന് പ്രധാന പങ്കുവഹിക്കുന്നവരാണ് വ്യവസായികള്‍. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ വ്യവസായ പ്രമുഖന്റെ താവളമായ ബിര്‍ള ഹൗസില്‍ താമസിച്ചുകൊണ്ടായിരുന്നുവെന്നും രാഷ്ട്രപിതാവ് മഹാത്മഗാന്ധി പങ്കെടുത്തതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.
മറ്റു ചിലരെപ്പോലെ അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ പേടിക്കുന്ന ഒരാളല്ല താന്‍. രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന അവരെ എന്തിനാണു നാം നിന്ദിക്കുന്നതെന്നും മോഡി ചോദ്യം ഉയര്‍ത്തി. ഒരു വിമാനം പോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോഡി പങ്കാളിയാക്കിയെന്നും 35000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനുള്ള മുറപടിയായി അനില്‍ അംബാനി അയച്ച കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഉത്തര്‍പ്രദേശില്‍ എണ്‍പതിലധികം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവരില്‍ പ്രധാനികളാണ് വ്യവസായികള്‍. അവരെ പിന്തുണക്കുന്നതില്‍ മറ്റു ചിലരെ പോലെ തനിക്ക് ഭയമില്ലെന്ന് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ഒപ്പം മഹാത്മാഗാന്ധി വ്യവസായികളോട് സഹകരിച്ചതും ബിര്‍ള കുടുംബത്തോടൊപ്പം താമസിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വികസനത്തിന് പ്രധാന പങ്കുവഹിക്കുന്നവരാണ് വ്യവസായികള്‍. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ വ്യവസായ പ്രമുഖന്റെ താവളമായ ബിര്‍ള ഹൗസില്‍ താമസിച്ചുകൊണ്ടായിരുന്നുവെന്നും രാഷ്ട്രപിതാവ് മഹാത്മഗാന്ധി പങ്കെടുത്തതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ മുതലാളിത്ത ചങ്ങാത്തത്തെ മോദി ഗാന്ധിജിയുടെ പ്രവര്‍ത്തനത്തോട് ഉപമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.