പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസ്. മോന്‍സന്‍ ജയിലിൽ നിന്നിറങ്ങാൻ വൈകും

കൊച്ചി :പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസ്.വ്യാജ പുരാവസ്തുക്കളുടെ പേരിലുള്‍പ്പെടെ കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസും വന്നതോടെ ഇനിയുള്ള ജീവിതം ജയിലിൽ തന്നയാകാൻ സാധ്യത . എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത് കൊച്ചിയിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആക്ഷേപം. കല്ലൂരിലെ വീട്ടീല്‍ എത്തിച്ചായിരുന്നു നിരന്തരം പീഡനത്തിന് ഇരയാക്കിയത്. മോന്‍സണുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെയാണ് കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ വിദ്യാഭ്യാസം എറ്റെടുക്കും എന്ന് വാഗ്ദാനം ചെയ്യുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പരാതി.

നേരത്തെ, സുഹൃത്തിന്റെ ലൈംഗീക പീഡന കേസ് ഒതുക്കാന്‍ മോന്‍സന്‍ ഇടപെട്ടിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശനിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ചര്‍ത്തല സ്വദേശിക്കെതിരായി താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. ചേര്‍ത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോന്‍സന്റെ ഇടപെടലുകള്‍. തന്നെ ഹണിട്രാപ്പ് കേസില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തയതെന്ന് വെളിപ്പെടുത്തിയ യുവതി മോന്‍സനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പോലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ലെന്നും യുവതി നേരത്തെ ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top