സ്വയംഭോഗത്തെക്കുറിച്ചോ ലൈംഗീകതെയെക്കുറിച്ചോ സംസാരിക്കാത്തവളാണോ നല്ല പെണ്‍കുട്ടി; വിഗ്രഹങ്ങളെ ഉടച്ചു കൊണ്ട് സൗമ്യയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സോഷ്യല്‍ മീഡിയയിലെ എഴുത്ത് കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. പലരും പലതും പറഞ്ഞ് വിമര്‍ശിക്കാറുണ്ടെങ്കിലും ഇത്രയും ശക്തമായ ഒരിടം ഇന്ന് വേറെയില്ലെന്നത് സത്യമാണ്. പലരുടെയും അനുപമമായ രചനകള്‍ അച്ചടി മഷിയെയും ഞെട്ടിക്കുന്നതാണ്.

സൗമ്യ വിദ്യാധര്‍ എന്ന പെണ്‍കുട്ടി തന്റെ ഫെയ്‌സ്ബുക് പ്രൊഫൈലില്‍ ഇട്ട ഒരു കവിത ഇത്തരത്തില്‍ ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്താണ് നല്ല പെണ്‍കുട്ടി എന്ന വാക്കിന്റെ പരമ്പരാഗതമായ നിര്‍വചനം എന്ന് ചോദിക്കുകയാണ് ഈ കവിത. സൗമ്യ സ്ഥിരം തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഇടുന്ന ഇംഗ്ലീഷ് കവിതകളില്‍ നിന്നും ഈ കവിത ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വാക്കുകളിലെ അഗ്‌നി കൊണ്ടാണ്. സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്‌ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോള്‍ ഇപ്പോഴും ‘നല്ല പെണ്‍കുട്ടികള്‍’ എന്ന് പറയാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മള്‍. നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ് സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ വരിയിലും തീ പാറുന്നുണ്ട്. പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെണ്‍കുട്ടികള്‍. ഒരിടത്തിരിക്കുമ്പോള്‍ കാലുകള്‍ അകത്തി വയ്ക്കാതെ ഒതുങ്ങി കസേരയിലിരിക്കുന്ന അവള്‍ അച്ചടക്കത്തിന്റെയും പ്രതീകമാണ്. സ്വന്തം ധൈര്യത്തിനുള്ളില്‍ നിന്ന് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിക്കാനോ മോഹങ്ങളേ കുറിച്ച് ഉറക്കെ പറയാനോ കഴിവില്ലാത്തവള്‍ ആകുമ്പോഴാണ് അവള്‍ സമൂഹത്തില്‍ ‘നല്ല കുട്ടിയാകുന്നത്’ എന്ന് സൗമ്യ പരിഹസിക്കുന്നു. ഉറക്കെ സംസാരിക്കാത്തവള്‍, ഉറക്കെ ചിരിക്കാത്തവള്‍, വലിയ മാറിടമില്ലാത്തവള്‍, ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ ഉറക്കെ മിണ്ടാത്തവള്‍… അവളാകുന്നു നല്ല കുട്ടി.

soumya

കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികള്‍ കേട്ട് വളരുന്ന വാചകങ്ങള്‍ക്കു മുകളിലാണ് സൗമ്യ തന്റെ വാക്കുകള്‍കൊണ്ട് ആണിയടിക്കുന്നത്. ഉറക്കെ ചിരിക്കുമ്പോഴും അകത്തിടുന്ന വസ്ത്രങ്ങളില്ലാതെ നടക്കുമ്പോഴും ലൈംഗികതയെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുമ്പോഴുമൊക്കെ വീടിനുള്ളില്‍ നിന്ന് തന്നെ വന്ന ചില അരുതുകളുണ്ടായിട്ടുണ്ട്, ആണ്‍ മേല്‍ക്കോയ്മ പേറുന്ന സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന രീതിയിലേ
നടക്കാന്‍ പാടുള്ളൂ, ഇന്നയിന്ന വാക്കുകളൊന്നും ഉപയോഗിക്കാനേ പാടില്ല, വീട്ടിലുള്ളവരെ അനുസരിച്ചും സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെയും പ്രാര്‍ത്ഥനയോടെ, അച്ചടക്കത്തോടെ കഴിഞ്ഞും മുന്നോട്ടു നീങ്ങുക എന്ന ഉപദേശങ്ങളില്‍ അവള്‍ മുന്നേറുന്നു. എപ്പോഴെങ്കിലും ഒരു നിമിഷത്തെ ചാഞ്ചാട്ടത്തില്‍ അവ പിഴയ്ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്ന കുറ്റബോധത്തിന്റെ അതിരുകള്‍ കണ്ടെത്താനെയാകുന്നില്ല. എന്നാല്‍ അത്തരം പശ്ചാത്താപത്തിന്റെ വിത്തുകളെയൊക്കെ വലിച്ചെറിയുകയാണ് സൗമ്യയുടെ കവിത. ‘നല്ല പെണ്‍കുട്ടി’ എന്ന വിവക്ഷയോട് തന്നെ പരിഹാസത്തോടെ തന്റെ വാക്കുകള്‍ സൗമ്യ വലിച്ചെറിയുന്നു.

പൊതുവായ മനുഷ്യന്റെ നീതിബോധത്തോടു സൗമ്യയിലെ കവി എപ്പോഴും പ്രതികരിക്കുന്നുണ്ടെന്നു സോഷ്യല്‍ മീഡിയയിലെ അവരുടെ കവിതകള്‍ പറയുന്നുണ്ട്.

Top