തിയറ്ററിലെ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്ത രണ്ട് പേര്‍ അറസ്റ്റില്‍; ന്യായാധിപന്റെ പരാതിയിലാണ് അറസ്റ്റ്

മൂവാറ്റുപുഴ: സിനിമാ തിയേറ്ററില്‍ ദേശീയ ഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ വെളളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സിനിമ കാണാനെത്തിയ പുത്തന്‍പുര ഷമീര്‍, മരുതുങ്കല്‍ വീട്ടില്‍ സനൂപ് എന്നിവരെയാണ് സി.ഐ.ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

ദേശീയ ഗാനസമയത്ത് ഇരുവരും സീറ്റിലിരിക്കുന്നത് കണ്ട ഒരു ന്യായാധിപന്റെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു എന്നതാണ് പൊലീസ് നടപടിയ്ക്ക് കാരണമായത്. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാനെത്തിയതായിരുന്നു അറസ്റ്റിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി ഏപ്രില്‍ 18ന് പുറത്തിറക്കി.

Top