സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സരിത സ്‌ത്രീ സമൂഹത്തിന്‌ അപമാനമെന്ന്‌ പോലീസ്‌ അസോസിയേഷന്‍

തിരുവനന്തപുരം : ബിസിനസ്‌ താത്‌പര്യങ്ങള്‍ക്കും ധനസമ്പാദനത്തിനും വേണ്ടി സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സ്‌ത്രീയാണ്‌ സരിത എസ്‌.നായരെന്ന്‌ ആക്ഷേപിച്ച്‌ പോലീസ്‌ അസോസിയേഷന്‍ പ്രമേയം. സ്‌ത്രീത്വത്തെ വില്‍പ്പന ചരക്കാക്കുകയും പിന്നീട്‌ യാതൊരു സങ്കോചവുമില്ലാതെ ഇക്കാര്യം പൊതുസമൂഹത്തോട്‌ വിളിച്ചു പറയുകയും ചെയ്യുന്ന സരിത സ്‌ത്രീ സമൂഹത്തിനു തന്നെ അപമാനകരമാണെന്നും പ്രമേയത്തില്‍ പറയുന്നു.സരിതയ്‌ക്ക് പിന്നില്‍ പോലീസ്‌ അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

 

അതിനിടെ ഉമ്മന്‍ ചാണ്ടിക്ക് എതിരെ കൂടുതല്‍ ആരോപണവുമായി സരിത രംഗത്തു വന്നു .സിപിഎം നേതാവ് ഇ പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടെന്ന് സരിത പറഞ്ഞു.തന്നെ സമീപിച്ചയാളെ അന്നേ വിശ്വാസം തോന്നിയിരുന്നില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇ പിയ്‌ക്കെതിരെ പറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ സി.പി.എം പത്തു കോടി രൂപയും വീടും വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ നിന്ന് സരിത എസ്.നായര്‍ പിന്നാക്കം പോയി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞ പ്രശാന്ത് എന്നൊരാളാണ് പണം വാഗ്ദാനം ചെയ്തതെന്ന് സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

പണം വാഗ്ദാനം ചെയ്തു എന്നത് നേരാണ്. എന്നാല്‍, തന്നെ കാണാന്‍ വന്ന പ്രശാന്ത് എന്ന ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ തന്റെ കൈവശമില്ലെന്നും സരിത പറഞ്ഞു. പ്രശാന്ത് പറഞ്ഞത് സത്യമാണോയെന്ന് അറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോളാര്‍ കേസിലെ ബിജുവിന്റെ ക്രോസ് വിസ്താരത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് പറയില്ലെന്ന് സരിത മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. താന്‍ കൊടുത്ത മൊഴികളഎ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഓരോ തവണ ഏതെല്ലാം വിധത്തില്‍ മൊഴി നല്‍കണമെന്ന് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത് യു.ഡി.എഫ് നേതാക്കളായിരുന്നുവെന്നും അവര്‍ ആവര്‍ത്തിച്ചു

Top