കോഴിക്കോട്: സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ക്കിതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പോലീസ് അസോസിയേഷന്‍ നേതാക്കള്‍. പോലീസ് അസോസിയേഷന്‍ സുവനീറിലേക്ക് പത്ത് ലക്ഷം നല്‍കിയെന്ന സരിതയുടെ മൊഴിക്ക് പിന്നാലെയാണ് പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം ശരീരം സാമ്പത്തിക ലാഭങ്ങള്‍ക്കായി മാറ്റിവച്ചവരാണ് അസോസിയേഷനെതിരെ കള്ള പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സരിതാ മാന്യന്‍മാരെ വിറപ്പിക്കുന്ന ഭൂതമാണ്. ‘കുറച്ചു കാലമായി പത്രമാധ്യമങ്ങളില്‍ ഒരു ഭൂതം നിറഞ്ഞാടുകയാണ്. ഇപ്പോള്‍ നമ്മുടെ അസോസിയേഷന്റെ മേല്‍ ആ ഭൂതം കയറിയിരിക്കുകയാണ്. 20 ലക്ഷം രൂപ നമ്മുടെ സെക്രട്ടറിക്കു കൊടുത്തെന്നാണു പുതിയ ആരോപണം. 20 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ അസോസിയേഷന്റെ ചില മുന്‍ നേതാക്കളാണിപ്പോള്‍ ഭൂതത്തെ ഇളക്കി വിട്ടിരിക്കുന്നത്. ആ നേതാക്കള്‍ ജയിലില്‍ പോകുന്ന അവസ്ഥ വൈകാതെ കാണാമെന്നും ചന്ദ്രാനന്ദന്‍ പറഞ്ഞു.
കോഴിക്കോട്ടു നടന്ന അസോസിയേഷന്‍ സിറ്റി കമ്മിറ്റിയുടെ ജില്ലാ സമ്മേളനത്തിലാണു സംസ്ഥാന പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍, സെക്രട്ടറി ജി.ആര്‍. അജിത്, ജോയിന്റ് സെക്രട്ടറി ബാബു തോമസ് എന്നിവരുടെ രോഷപ്രകടനത്തി വേദിയായത്.
സരിത മാന്യന്മാരെ വിറപ്പിക്കുന്ന ഭൂതമാണെന്നു ചന്ദ്രാനന്ദന്‍ വിശേഷിപ്പിച്ചപ്പോള്‍, ബാബു തോമസ് അവരെ പേപ്പട്ടിയാക്കി. അസോസിയേഷന്റെ മുന്‍ സംസ്ഥാന നേതാക്കളായ രണ്ടുപേര്‍ക്കെതിരേയും കടുത്ത വിമര്‍ശനമുയര്‍ന്നു.