തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി

തൃശൂര്‍: തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി. ചൂണ്ടല്‍ സ്വദേശി നാരായണനാണ്(60) മരിച്ചത്. മകനെ അന്വേഷിച്ച് വന്ന പൊലീസ് അച്ഛനെ അടിക്കുകയായിരുന്നുവെന്ന് കുടുംബം പരാതി നല്‍കി. കുന്നംകുളം പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. കുന്നംകുളം സിഐയുടെ നേതൃത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍.

Top