സ്വന്തം ലേഖകൻ
അങ്കാർസ്‌കിൻ: മാതൃകാപുരുഷനായ പൊലീസുകാരനും, മികച്ച കുടുംബനാഥനുമാണ് ഈ യുവാവ്. പക്ഷേ, ഇയാൾ നടത്തിയ കൊലപാതകങ്ങളുടെ കണക്കുകൾ ഇയാൾക്കു പോലും അറിയില്ല.
എത്ര സ്ത്രീകളെ മാംഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ടുണ്ട് എന്ന് കോടതി ചോദ്യച്ചപ്പോൾ അറിയില്ല എന്നായിരുന്നു മിഖായേൽ പോപ്‌കോവ് എന്ന പോലീസുകാരൻറെ മറുപടി. കൃത്യമായി പറയാൻ തനിക്കാവില്ല, താൻ രേഖകളൊന്നും സൂക്ഷിച്ചില്ലെന്നായിരുന്നു മിഖായേൽ വ്യക്തമാക്കിയത്. ഒരുപക്ഷെ അത് സത്യമാകാം, സൈബീരയയിലെ അങ്കാർസ്‌കിൽ ഈ പോലീസുകാരൻ നടത്തിയ കൊലയ്ക്കും ക്രൂരതയ്ക്കും കയ്യും കണക്കുമില്ല. ഏതാണ്ട് 82ഓളം വരുന്ന സ്ത്രീകൾ ഇയാളുടെ ക്രൂരകൃത്യത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
യഥാർത്ഥ കണക്ക് ഇതിൽ കൂടുതലാകാനാണ് സാധ്യത എന്നാണ് അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്. നല്ലൊരു കുടുംബനാഥനായും മാതൃകാ പോലീസുകാരനായും ജീവിക്കുമ്പോൾ എങ്ങനെ ഇത്തരത്തിൽ ക്രൂരനാകാൻ സാധിക്കുന്നു എന്നാതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. ക്രൂരകൃത്യത്തിന് ഇരയാകുന്നവരെ എത്രത്തോളം ദ്രോഹിക്കാം അതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് 55വയസുകാരനായ മിഖായേൽ.
തൻറെ മുന്നിൽപ്പെടുന്ന ഇരകളെ കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ലൈംഗിക വൈകൃത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ക്രൂരവിനോദങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ ഇരയായവരിൽ വേശ്യകളും സർക്കാർ ജീവനക്കാരും വിദ്യാർത്ഥിനികളും ഉൾപ്പെടും. ഏവരുടേയും മുന്നിൽ മാതൃകാ പുരുഷൻ എന്നുള്ള ഇമേജ് വരുത്തിയ മിഖായേലിന് കൊടും ക്രൂരതകൾ ചെയ്യുന്നത് മക്കളും ബന്ധുജനങ്ങളും വളരെ ഞെട്ടലോടെയാണ് നോക്കികാണുന്നത്.
ഭാര്യ ചെയ്ത വിശ്വസ വഞ്ചനയും ഒരുതരം മാനസിക വിഭ്രാന്തിയുമാണ് ഇയാളെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. 1992 ലാണ് മിഖായേൽ ആദ്യ കൊല നടത്തിയത്. വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സ്ത്രീയെ ആയിരുന്നു കൊലപ്പെടുത്തിയത്. ഒരു സ്ത്രീയെ കൊല്ലണമെന്നുള്ള അതിയായ ആഗ്രഹത്തിൻറെ പുറത്ത് ചെയ്തതാണെന്ന് മിഖായേൽ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതേതുടർന്ന് നിരവധി കൊലപാതകങ്ങൾ മിഖായേൽ നടത്തി.
ചിലതരം ക്രൂരവിനോദങ്ങളും മിഖായാലിൻറെ കൊലപാതകങ്ങളിൽ കാണാം. ബലാത്സംഗം ചെയ്യുന്ന സ്ത്രീകളുടെ തലയറ്റുമാറ്റുക മിഖായേലിൻറെ ഒരു രീതിയാണ്. ഹൃദയം തുരന്നെടുക്കുക, കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മാരക മുറിവുകൾ വരുത്തുക, മൃതദേഹം നഗ്‌നമാക്കി ഉപേക്ഷിക്കുക എന്നിവയൊക്കെ മിഖായേലിൻറെ ക്രൂര വിനോദങ്ങളിൽപ്പെടും.