നടി അഭിനയിച്ച ഭാഗങ്ങളില്‍ മറ്റൊരാളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് പൊലീസ്.ജീൻപോൾ ലാലിനെതിരായി കുരുക്ക് മുറുക്കി പൊലീസ്

കൊച്ചി:സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ നടി കൊടുത്ത പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. ഹണീബി 2 വില്‍ നടി അഭിനയിച്ച സിനിമാ ഭാഗങ്ങളില്‍ മറ്റൊരു നടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തി. സിനിമയുടെ സിഡി പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. ബോഡി ഡബിള്‍ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോധിക്കും.സിനിമയുടെ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിശേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചിട്ടുണ്ടെന്നു പൊലീസിനു വ്യക്തമായത്. അതേസമയം ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോധിച്ചശേഷമാകും തുടർ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.

ഹണീബി ടു എന്ന സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചുവെന്ന് നടി പരാതി നല്‍കിയിരുന്നു. സീനടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മൊഴി നല്‍കിയത്. തുടര്‍ന്ന് സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഹണി ബീ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി റമദ ഹോട്ടലില്‍ ഹണി ബീ-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീൻ പോൾ.വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവധായകനാണ് ജീൻപോൾ. ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടനായ ശ്രീനാഥ് ഭാസ, ടെക്നീഷ്യന്മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ

Top