
ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തില്‍ നിറയുന്നത് സര്‍വ്വത്ര ദുരൂഹത. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. നടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാര ശേഷം പൊലീസ് വിശദമായി കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ദേവനന്ദ മരണത്തിലേക്കു പോയ വഴി കണ്ടെത്തിയതു ഡോഗ് സ്‌ക്വാഡിലെ റീന ആയിരുന്നു. റീന പോയ വഴിയേ പൊലീസും യാത്ര തുടങ്ങും.