സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ മോഷ്ടാവിനെ പൊലീസ് നായ പിടിച്ചു

IMG-20151024-WA0029കോട്ടയം: കടയില്‍നിന്ന് വാഴക്കുല മോഷ്ടിച്ച കേസില്‍ പിടിയിലാവുകയും സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപെട്ട് ആളൊഴിഞ്ഞ വീട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ച പ്രതിയെ പൊലീസ് നായ പിടികൂടി. ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പാത്താമുട്ടം കരിമ്പനക്കുന്നേല്‍ സനീഷിനെയാണ് (32) പൊലീസ് നായ ജില്‍ കുടുക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇത്തിത്താനം തടത്തില്‍പ്പറമ്പില്‍ രതീഷിനെ (33) പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

IMG-20151024-WA0029കുഴിമറ്റം കവലയിലുള്ള തുരുത്തിക്കാട് ബിനല്‍കുമാറിന്റെ കടയുടെ മുന്നില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലത്തെിയ സനീഷും രതീഷും ചേര്‍ന്ന് കടയുടെ മുന്നില്‍സൂക്ഷിച്ച രണ്ട് ഏത്തവാഴക്കുലകള്‍ മോഷ്ടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍പോയ ബിനല്‍കുമാര്‍ തിരികെയത്തെിയപ്പോള്‍ വാഴക്കുലകള്‍ കാറില്‍കയറ്റി പാഞ്ഞുപോകുന്നതാണ് കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20151024-WA0030

പിന്നാലെ പാഞ്ഞ ബിനല്‍കുമാറും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പിടികൂടി സ്റ്റേഷനില്‍ ഏല്‍പിച്ചു. വാഴക്കുല മോഷ്ടാക്കളെ സ്റ്റേഷനിലത്തെി ചോദ്യം ചെ്തപ്പോള്‍ മദ്യപിക്കാന്‍ പണമില്ലാതെ വിഷമിച്ചപ്പോള്‍ കടക്ക് മുന്നിലിരുന്ന വാഴക്കുലകള്‍ കാറില്‍കയറ്റിയതെന്ന് മൊഴി രേഖപ്പെടുത്തി. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ കാവല്‍ക്കാരനെ വെട്ടിച്ച് സനീഷ് രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവന്‍ പൊലീസ് സനീഷിനെ തേടിയലഞ്ഞെങ്കിലും കണ്ടത്തൊനായില്ല.

IMG-20151024-WA0036

ഇതിനിടെ, ശനിയാഴ്ച രാവിലെ പാത്താമുട്ടത്തിനുസമീപത്തുനിന്നും സനീഷിന്റെ ഒരു ജോഡി ചെരുപ്പ് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നായ ജില്‍ മണംപിടിച്ച് 11ന് പാത്താമുട്ടത്തെ ആളൊഞ്ഞിഞ്ഞ വീട്ടിലെ ബാത്ത്‌റൂമിന് മുന്നിലത്തെി. പൂട്ടിയിട്ട ബാത്ത്‌റൂമിന് മുന്നില്‍നിന്നു. ഇതോടെ, പൊലീസും അങ്കലാപ്പിലായി. ഉള്ളിലുള്ളത് ഏതെങ്കിലും സ്ത്രീകളാണോയെന്ന സംശയമായിരുന്നു. വാതില്‍ തുറക്കാതിരിക്കുകയും ജില്‍ മാറാതിരിക്കുകയു ചെയ്തതോടെ എന്ന സംശയമായിരുന്നു കാരണം. മിനിറ്റുകള്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതിരിക്കുകയും ജില്‍ മാറാതിരിക്കുകയും ചെയ്തതോടെ പോലീസ് കതകില്‍ തട്ടിവിളിച്ച് അകത്തുള്ളത് പുരുഷനാണെന്ന് ഉറപ്പുവരുത്തി.

IMG-20151024-WA0035

തുടര്‍ന്ന് വാതില്‍ തകര്‍ത്തപ്പോള്‍ ഒളിച്ചിരുന്ന സനീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍നിന്ന് മുങ്ങിയ പ്രതി രാത്രി മുഴുവന്‍ പാത്താമുട്ടത്തെ റബര്‍തോട്ടത്തിലെ പൊന്തക്കാട്ടിലാണ് കഴിച്ചുകൂട്ടിയത്. ശനിയാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ വീട്ടിലത്തെിയത്. ചിങ്ങവനം എസ്.ഐ. കെ.പി. ടോംസണ്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ അനില്‍, സിവില്‍ പോലീസ് ഓഫീസര്‍ സജികുമാര്‍ എന്നിവരുടെ നേതൃത്വം നല്‍കി

Top