യാത്രചെയ്യവേ അനാവശ്യമായി വാവസുരേഷിന് പെറ്റിയടിച്ച പോലീസുകാര്‍ക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഷന്‍.സംഭവം അറിഞ്ഞ വാവസുരേഷിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം സ്ഥലംമാറ്റത്തിലൊതുക്കി.യാത്രചെയ്യവേ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച് വാവസുരേഷിന്റെ വാഹനത്തിന് പെറ്റിയടിച്ചത്.
ഇരുപതു ദിവസം മുന്നേ തിരുവനന്തപുരത്ത് വെച്ച് കാറില്‍ യാത്രചെയ്യവെ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ച് പോലീസ് പെറ്റിയടിക്കുകയായിരുന്നു. വാവാ സുരേഷിന്റെ വാഹനത്തിന് കൈകാണിച്ചു നിര്‍ത്തിയ പോലീസ്, ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു എന്നു പറഞ്ഞ് രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെടട്ടു. കാറില്‍ നിന്നും പുറത്തിറങ്ങിയ സുരേഷ്, ഡ്രൈവറായ വിശാഖ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഫോണ്‍ പരിശോധിക്കാമെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ പരിഹസിക്കുകയായിരുന്നു.
പെറ്റിയടച്ച ശേഷം ഈ സംഭവം തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ സഹിതം വാവ സുരേഷ് പോസ്റ്റ് ചെയ്യുകയും പോസ്റ്റ് കണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്നും സുരേഷിനെ വിളിച്ച് മന്ത്രി നേരിട്ട് സംസാരിക്കുകയും ചെയ്തു. പെറ്റി നല്‍കിയത് അനാവശ്യമായിട്ടാണെങ്കില്‍ ശേഷം ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.വി.കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തിന്റെ അന്വേഷണ ചുമതല ശഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദനന്‍ പേട്ട സിഐ സുരേഷ് ബാബുവിനെ ഏല്‍പ്പിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ വിശാഖ് ഈ പറയുന്ന സമയത്ത് ഫോണില്‍ സംസാരിച്ചിട്ടില്ല എന്നും വ്യക്തമാകുകയും ഇതേ തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.വി.കുമാര്‍, ശ്രീകുമാര്‍ എന്നിവരെ സസ്‌പെന്റ് ശചയ്യാനുള്ള വകുപ്പിന്റെ തീരുമാനം മന്ത്രിയുടെ ഓഫീസില്‍ നിന്നും വാവസുരേഷിനെ ഐവിളിച്ചറിയിക്കുകയുമായിരുന്നു.
എന്നാല്‍ ജോലിയിലുള്ളവരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്ന വാവസുരേഷിന്റെ അഭ്യര്‍ത്ഥന മാനിച്ച് ശിക്ഷ ട്രാന്‍സ്ഫറിലൊതുങ്ങുകയായിരുന്നു. ഇക്കാര്യം കമ്മീഷണര്‍ വിളിച്ചു വാവസുരേഷിനോട് വിളിച്ചു പറയുകയും ചെയ്തു. ഉടനടി നടപടിയെടുത്ത പോലീസ് മേലധികാരികള്‍ക്ക് വാവ സുരേഷ് പ്രത്യേക നന്ദി അറിയിച്ചു. കേരളത്തിലെ എല്ലാ പോലീസുകാരും കാണാത്ത കുറ്റങ്ങള്‍ കണ്ടെന്നു നടിക്കുന്നവരല്ലെന്ന് വാവസുരേഷ് പറഞ്ഞു.