തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ .ജിയുമായ ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് ഐ ജിയാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ ഫയർഫോഴ്സ് മേധാവിയായും ഫയർഫോഴ്സ് മേധാവി ഡി.ജി.പി റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റി നിയമിച്ചു. വിജിലൻസ് എ.ഡി.ജി.പി എസ്. അനിൽകാന്താണ് ട്രാൻസ്പോർട്ട് കമീഷണർ. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എസ്. ആനന്തകൃഷ്ണനെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചു.
നിലവില്‍ ഫയര്‍ ഫോഴ്സ് മേധാവിയായ എ.ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ച് മേധാവിയാവും.ലോക്നാഥ് ബെഹ്റ പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത് ഒരു മാസം തികയുന്ന ദിവസമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.അനില്‍കാന്താണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. നിതിന്‍ അഗര്‍വാള്‍ വൈദ്യുതി വകുപ്പ് വിജിലന്‍സില്‍ ചുമതലയേല്‍ക്കും.ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ വിനോദ് കുമാറിനെ ഇന്റേണല്‍ സെക്യൂരിറ്റിയായി ഐജിയായി നിയമിച്ചിട്ടുണ്ട്. ഈ സ്ഥാനത്തുണ്ടായിരുന്ന ജയരാജിനെ ക്രൈംബ്രാഞ്ച് ഐജിയായി മാറ്റി നിയമിച്ചു. തൃശ്ശൂര്‍ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും വയനാട് എസ്പിയായി അരുള്‍ ബി കൃഷണയേയും നിയമിച്ചിട്ടുണ്ട്.ജി.പ്രകാശാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍. രാഹുല്‍ ആര്‍ നായർ തൃശ്ശൂര്‍ കമ്മീഷണറാവും. സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി. ബി.അശോക് കൊല്ലം റൂറല്‍ എസ്.പിയാവും.നടിയുടെ കേസ് അന്വേഷണം പാതിവഴിയിൽ എത്തിയപ്പോൾ ദിനേശ് കൗശപിനെ മാറ്റിയതിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ദിനേന്ദ്ര കശ്യപിന്റെ സ്ഥാനചലനം നടിയെ ആക്രമിച്ച കേസിന്റെ തുടർ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.അന്യോഷണത്തിന്റെ മേൽനോട്ട ചിച്ചുമതല മാറ്റിയോ എന്നും വ്യക്തമല്ല .നേരത്തെ ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ടി പി സെൻകുമാർ ഡിജിപിയായി തിരിച്ചെത്തിയ വേളയിൽ സെൻകുമാറിനെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ഈ നിയമനം കോടതി കയറുകയും ഹൈക്കോടതി വിമർശനം ഉന്നയിക്കുകയുമുണ്ടായി. ഹൈക്കോടതി വിമർശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നത്. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ചിന്റെ ചുമലത ഏൽപ്പിച്ചത് നിർണായ നീക്കമാണ്. ബിജെപിയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിടുക്കനായി ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് തലപ്പത്ത് വേണെന്ന പാർട്ടി ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു എന്നു കരുതാം
കെ.എസ്.ഇ.ബി വിജിലൻസിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇേൻറണൽ സെക്യൂരിറ്റി എ.ഡി.ജി.പി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ കെ.എസ്.ഇ.ബി വിജിലൻസിലേക്കാണ് മാറ്റിയത്. . ബൽറാംകുമാർ ഉപാധ്യായ ആയിരിക്കും പുതിയ െഎ.ജി ഇൻറലിജൻസ്. ഇ.ജെ. ജയരാജനാണ് പുതിയ ൈക്രംബ്രാഞ്ച് െഎ.ജി നോർത്ത്. സേതുരാമനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എസ്.പിയായിരുന്ന രാഹുൽ ആർ. നായർ തൃശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പൊലീസ് കമീഷണർമാരാകും. യതീഷ്ചന്ദ്ര തൃശൂർ റൂറൽ എസ്.പിയാകും. തിരുവനന്തപുരം ഡി.സി.പി അരുൾ ബി.കൃഷ്ണ വയനാട് എസ്.പിയാകും. കൊല്ലം റൂറൽ എസ്.പിയായി ബി. അശോകനെയും ആലപ്പുഴയിൽ എസ്. സുേരന്ദ്രനെയും നിയമിച്ചു. പി. ജയദേവ് തിരുവനന്തപുരത്തും മെറിൻ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിമാരാകും.എസ്.പിമാരായ ജെ. ജയന്തനെ െഎ.സി.ടിയിലും രാജ്പാൽ മീണയെ ക്രൈംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇേൻറണൽ സെക്യൂരിറ്റിയിലും എൻ. വിജയകുമാറിനെ പൊലീസ് ആസ്ഥാനത്ത് എ.െഎ.ജി-2 ആയും േതാംസൻ ജോസിനെ ഇന്ത്യൻ റിസർവ് ബറ്റാലിയനിലും വി. ഗോപാലകൃഷ്ണനെ എ.െഎ.ജി ഒന്നിലും പി.എസ്. ഗോപിയെ കെ.എ.പി രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ് ആസ്ഥാനം എസ്.പിയായും വി.എം. മുഹമ്മദ്റാഫിയെ വിജിലൻസിലുമാണ് നിയമിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വീണ്ടും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പിൽനിന്ന് ലഭിക്കുന്ന